ADVERTISEMENT

ചികിത്സക്കായി കണ്ടെത്തേണ്ടത് 30 ലക്ഷത്തോളം രൂപ. ഏതൊരാളും പതറിപ്പോവുന്ന നിമിഷം. തന്റെ ഭാര്യയുടെ ചികിത്സക്കായി ഈ തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ് വിനീഷ്, 4 വയസ്സുള്ള കുട്ടിയുടെ അമ്മയാണ് വിനീഷിന്റെ ഭാര്യ വന്ദന(26 വയസ്).  തലയോട്ടിക്കുള്ളിലുണ്ടാകുന്ന ക്ലൈവൽ കോർഡോമയെന്ന കഴിഞ്ഞ 6 മാസമായി കാൻസറിനെതിരെ പോരാടുകയാണ് വന്ദന. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാണ് ഇപ്പോൾ വന്ദന ചികിത്സയിൽ കഴിയുന്നത്.

കഴുത്ത് വേദനയോടെ തുടങ്ങി, കൈകൾക്ക് ബലഹീനതയും ചർദ്ദിയും വന്നതോടെയാണ് പരിശോധനയ്ക്ക് വിധേയയായത്. സി.ടി., എം.ആർ.ഐ. സ്കാനുകൾ എടുത്ത ശേഷം ക്ലൈവൽ കോർഡോമയെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടർമാർ എത്തി. 2 പ്രധാന ന്യൂറോസർജറി അതിനുശേഷം നടത്തി.

പ്രോട്ടോൺ തെറാപ്പി നടത്തുന്ന ഇന്ത്യയിലെ ഏക ആശുപത്രിയായ അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിൽ ഇനി റേഡിയേഷൻ തെറാപ്പിക്ക് വിധേയയാകണം. വളരെ ചെലവേറിയ ചികിത്സയാണിത്. 30 ലക്ഷം രൂപയാണ് ചിലവെന്ന് അധികൃതർ അറിയിച്ചു.  

ഇതിനകംതന്നെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഏതാണ്ട്  6 ലക്ഷത്തിലേറെ ന്യൂറോസർജറിക്കായി ചിലവഴിക്കേണ്ടിവന്നു. എന്നാൽ പ്രോട്ടോൺ ചികിത്സയുടെ വലിയ ചിലവ് താങ്ങാൻ ഈ കുടുംബത്തിന് കഴിയുന്നില്ല. ഏറ്റവും പ്രയാസകരമായ സമയത്ത് അവളുടെ ചികിത്സയ്ക്കും സഹായത്തിനും സംഭാവന നൽകാൻ ഈ കുടുംബം അഭ്യർത്ഥിക്കുന്നു. ഓരോ സംഭാവനയും പ്രധാനമാണെന്ന് വിനീഷ് അഭ്യർഥിക്കുന്നു.

Vineesh Kumar V
Account Number 001 001 554 944
ICICI Bank Kochi
IFSC ICIC0000010
MICR 682229002
Vineesh phone no : +91 96339 06917

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com