ADVERTISEMENT

കൊല്ലം ∙ ‘ഞങ്ങളുടെ മൂത്ത മകനെ മരണമെടുത്തതു ജനിതക രോഗം കാരണമാണ്. 5 വർഷം മുൻപു മരിക്കുമ്പോൾ ഒന്നര വയസ്സായിരുന്നു അവന്റെ പ്രായം. അവന്റെ ജീവൻ നിലനിർത്താൻ ഞങ്ങൾക്കു സാധിച്ചില്ല. ആ അവസ്ഥ ഞങ്ങളുടെ മകൾക്കുണ്ടാവരുത്. മകനു വേണ്ടി ചെയ്യാൻ സാധിക്കാത്തതു മകൾക്കു വേണ്ടി ചെയ്യണം.’ ഇതു പറയുമ്പോഴേക്കും ഒന്നര വയസ്സുകാരി അമേയയുടെ അമ്മ നിത്യയുടെ കണ്ണു നിറഞ്ഞു തുടങ്ങി. വർഷങ്ങൾക്കു മുൻപു മരണപ്പെട്ട മകനെ ബാധിച്ച അതേ അസുഖം മകളേയും ബാധിച്ചു തുടങ്ങിയിരിക്കുന്ന എന്ന വാർത്ത അവർക്കിനിയും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 

 

എംപിഎസ്1 എന്ന ജനിതക രോഗമാണ് അമേയയ്ക്ക്. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലായിരുന്ന അമേയയെ തുടർചികിത്സയ്ക്കായി വെല്ലൂരിലുള്ള ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് അമേയയുടെ രോഗത്തിന്റെ പ്രതിവിധിയായി ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 35 ലക്ഷത്തോളം രൂപയാണ് അതിന്റെ ചെലവ്. എന്നാൽ പ്രവാസിയായ അമേയയുടെ അച്ഛൻ അനിൽ കുമാറിന്റെ ജോലി കൊണ്ട് ഈ തുക കണ്ടെത്തുക ബുദ്ധിമുട്ടാണ്. 

 

കൊല്ലം ഇടവ സ്വദേശികളായ അനിൽ കുമാറിന്റെയും നിത്യയുടെയും മൂത്തമകനും ഇതേ രോഗമായിരുന്നു. പണത്തിന്റെ അഭാവം കൊണ്ടു കൃത്യമായ ചികിത്സ ലഭിക്കാതെയാണു മൂത്തമകൻ മരണപ്പെട്ടത്. മകനെ തട്ടിയെടുത്ത വിധിയോട് മകളെ ഒരു പോറൽ പോലുമേൽപ്പിക്കാതെ തിരിച്ചു തരണമെന്ന പ്രാർഥനയാണ് ഈ ദമ്പതികൾക്ക്. 

 

ഫോൺ – 9633435211. 

അക്കൗണ്ട് വിവരങ്ങൾ: 

അക്കൗണ്ട് ഹോൾഡറുടെ പേര് – ടി. അജിത് കുമാർ 

അക്കൗണ്ട് നമ്പർ – 10630100126939 

ബാങ്ക് – ഫെഡറൽ ബാങ്ക് ഇടവ ബ്രാഞ്ച് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com