ADVERTISEMENT

പത്തനംതിട്ട∙ വീട് എന്നു പറയാനേ കഴിയു. വീട്ടിൽ ലഭിക്കേണ്ട സമാധാനവും സുഖവും ഇൗ മേൽക്കൂരയ്ക്ക് താഴെ ഉണ്ടായിട്ടേയില്ല. ഒരു പക്ഷേ ഒരു മേൽക്കൂരയ്ക്ക് താഴെ ഇത്രയും ദുരന്തവും അതിലേറെ വേദനയും അനുഭവിച്ചൊരു വീട് നമ്മളുടെ അറിവിലുണ്ടാകില്ല. 20 വർഷം മുൻപ് ജോലിക്ക് പോയി തിരിച്ചുവരുന്നതിനിടെ ബിജുവർഗീസിനുണ്ടായ ബൈക്ക് അപകടമാണ് ഇൗ വീട്ടിലേക്ക് ദുരന്തത്തിന്റെ വഴി
തുറന്നുകൊടുത്തത്.

അന്ന് കിടപ്പായതാണ് ബിജു. പരസഹായമില്ലാതെ ചലനം പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് ബിജു(48). വിധിയുടെ തിരിച്ചടി അവിടെ തീർന്നില്ല. ബന്ധുക്കളുടെയും മറ്റു സഹായത്തോടെ ജീവിതം മുന്നോട്ടുപോകുന്നതോടെയാണ് വിധിയുടെ തിരിച്ചടിയുടെ തുടർച്ച.  ഭാര്യ ജൂബി ജോസഫിനെ (37) തേടിയാണ്  പിന്നീട് രോഗമെത്തിയത്. ബ്രെയിൻ ട്യൂമർ. ഇടിവെട്ടേറ്റതുപോലെയാണ് ആ വിവരം വീട്ടിലെത്തുന്നത്. നിത്യചെലവിനും ബിജുവിന് മരുന്നിനുപോലും പണമില്ലാതെ കടന്നുപോകുന്ന ദിവസങ്ങളിലാണ് ജൂബിയ്ക്ക് ബ്രെയിൻ ട്യൂമർ വന്നത്.

വെല്ലൂർ സിഎംസി യിൽ ചികിത്സയിലായിരിക്കുന്ന ജൂബി കീമോതെറാപ്പിയും റേഡിയോതെറാപ്പിയും ചെയ്ത് മരുന്നുകളുടെ സഹായത്തോടെയാണ് വേദന കടിച്ചമർത്തുന്നത്. നാട്ടുകാരുടെ സഹായവും കടം വാങ്ങിയുമാണ് ചികിൽസ നടത്തിയത്. മൂന്ന് വയസുള്ള മകനെയുംകൊണ്ടാണ് വേദനയിലും ഇൗ യാത്ര.ബിജുവിന്റെ ചികിൽസയ്ക്കായി താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇപ്പോൾ ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്.  നീറുന്ന വേദനകൾക്കിടയിൽ ഇൗ കുടുംബത്തിന്റെ ആശങ്ക ഏതു നിമിഷവും ബാങ്കിന്റെ ജപ്തിയുണ്ടാകുമോയെന്നതാണ്.

ഒരാശ്രയവുമില്ലാതെ ചികിൽസയ്ക്ക് പണമില്ലാതെ കഴിയുന്ന ഇൗ വീട്ടിലേക്ക് പലപ്പോഴും പട്ടിണി എത്തിനോക്കുന്നു. ഇതൊന്നും ആരേയും അറിയിക്കാറില്ല ബിജുവും ഭാര്യയും. അഭിമാനമാണ് തടസമായി നിന്നത് . ഇപ്പോൾ കാര്യങ്ങൾ എല്ലാഘട്ടവും കഴിഞ്ഞെത്തിയിരിക്കുന്നു. ഇനി വേണ്ടത് നിങ്ങളുടെ സഹായമാണ്. ദുരന്തങ്ങളെ മറികടക്കാൻ ഒരു കൈ സഹായം ഇൗ കുടുംബത്തിന് നൽകുന്നതിനപ്പുറം മറ്റൊരു പുണ്യമെന്താണ്...

സഹായത്തിന്.
Central Bank of India
മുക്കൂട്ടുതറ ബ്രാഞ്ച്
അക്കൗണ്ട് ഹോൾഡർ: ബിജു വർഗീസ്
അക്കൗണ്ട് നമ്പർ: 3448758011
ഐഎഫ്എസ് സി കോഡ്: CBINO284470
ഫോണ്‌‍–94473 59094

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com