ADVERTISEMENT

പത്തനംതിട്ട∙ രോഗം എങ്ങനെയാണ് ഒരു കുടുംബത്തെ തകർക്കുന്നതെന്നതിന്റെ കൺമുന്നിലെ ഉദാഹരണമാണ് ഇൗ വിട്ടിൽ കാണാൻ കഴിയുക. കാൻസർ ഇൗ കുടുംബത്തിലൊരാളെ പിടികൂടിയെങ്കിലും തകർന്നടിഞ്ഞത് ഇവിടെ ജനിച്ച കുട്ടികളുടെ പോലും സ്വപ്നങ്ങളെയാണ്. അർബുദ ചികിൽസയ്ക്കു പണമില്ലാതെ  കഷ്ടപ്പെടുകയാണ് കൂടൽ കളീയ്ക്കൽ വീട്ടിൽ പ്രഭാവതിയമ്മ (70). 

തലയിൽ വന്ന മുഴയ്ക്കു ചികിൽസ തേടി ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് അർബുദമാണെന്ന്  കണ്ടത്തിയത്. ഇതിനിടെ ഭർത്താവ്  ബാലൻപിള്ള  മരിച്ചു. തുടർന്ന് 15 വർഷമായി മകൾ ഉഷാകുമാരിയുടെ  സംരക്ഷണത്തിലാണ്.. മകളുടെയും ഭർത്താവ് മരിച്ചു. മകൾ പത്തനാപുരത്തെ ഒരു പെട്രോൾ പമ്പിൽ ജോലി നോക്കിയാണ് കുടുംബം പുലർത്തിവന്നത്.

തുച്ഛമായ വരുമാനത്തിൽ  നിന്നാണ് ചികിൽസക്കും പണം കണ്ടെത്തുന്നത്. ഓരോ തവണയും വലിയ തുകയാണ് ചെലവ് വരുന്നത്. 6 സെന്റ് വസ്തുവാണ് ആകെയുള്ളത്. അത് ബാങ്കിൽ ഈടു വച്ച് വായ്പ് എടുത്തും ചികിൽസിച്ചു. ചെലവ് താങ്ങാൻ കഴിയാതെ  കഷ്ടപ്പെട്ടപ്പോൾ സന്നദ്ധസംഘടനയായ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സഹായത്താലാണ് ഏതാനും തവണ ആശുപത്രിയിൽ കൊണ്ടു പോയത്.. 

ഇതിനിടെ മഴയത്ത് വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. നനഞ്ഞൊലിക്കുന്ന ഒരു വീട്ടിലാണ് കാൻസർ രോഗിയായ അമ്മയും മകളും കൊച്ചുമക്കളും താമസിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും രോഗം മൂർച്ഛിക്കുകയാണ്. തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കൊണ്ടു പോകാൻ പോലും മാർഗമില്ലാതെ ഇപ്പോൾ ചികിൽസ മുടങ്ങുന്ന സ്ഥിതിയാണ്. മറ്റുമാര്‍ഗമില്ലാത്ത സന്മനസുള്ളവരുടെ സഹായം തേടുകയാണ്.

പത്തനാപുരം കല്ലുംകടവിലെ ഇന്ത്യൻ ബാങ്ക് ശാഖയിൽ ചികിൽസാ സഹായത്തിനായി ഉഷാകുമാരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉഷാകുമാരിയുടെ ഫോൺ നമ്പർ 8086516550.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ബാങ്ക്: ഇന്ത്യൻ ബാങ്ക്, പത്തനാപുരം കല്ലുംകടവ് ശാഖ
  • അക്കൗണ്ട് നമ്പർ : 6245470156
  • IFSC Code: IDIB000K086
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com