ADVERTISEMENT

കോട്ടയം ∙ കോൺക്രീറ്റ് കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടർന്നു വീണ് അടിയിൽപെട്ട് കിടപ്പിലായ യുവാവ് 9 വർഷമായി നരകയാതന അനുഭവിക്കുന്നു. കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഒഴാക്കതൊട്ടിയിൽ ഒ.കെ. ബിനു (39) ആണ് അരയ്ക്കു താഴെ തളർന്നു കിടപ്പുരോഗിയായി മാറിയത്. ഒന്നര വർഷമായി വീൽച്ചെയറിൽ സഞ്ചരിക്കാവുന്ന അവസ്ഥയിലാണ്. 

എങ്കിലും കുടുംബ പ്രാരാബ്ദ്ധങ്ങൾ മൂലം ഈ കുടുംബം ദുരിതത്തിലാണ്. വൈക്കം സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇതിനുതന്നെ മാസന്തോറും നല്ലൊരു തുക ചെലവാകും. ഇതിനുപുറമേ വീട്ടുചെലവിനും പണം കണ്ടെത്തണം. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം കൂടുതൽ കാര്യക്ഷമമായ ചികിത്സ കിട്ടാനാണ് ഇവിടേക്കു മാറ്റിയത്. സുഹൃത്തുക്കളും ബന്ധുക്കളും സഹായിച്ചാണ് ഇതുവരെ എത്തിയത്. 

തുടർചികിത്സയ്ക്ക് സന്മനസ്സുള്ളവരുടെ സാമ്പത്തിക സഹായം ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിനു മുന്നോട്ടു പോകാൻ കഴിയു. ഭാര്യ ചന്ദ്രലേഖയ്ക്കു ഭർ ത്താവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിൽക്കേണ്ടതിനാൽ കാര്യമായ ജോലികൾക്കൊന്നും പോകാനും കഴിയുന്നില്ല. 9 വയസ്സുള്ള മകൾ ഉണ്ട്. പ്രായമായ അച്ഛനും ഇവർക്കൊപ്പമാണ് താമസം. 

ബാങ്ക് വിവരങ്ങൾ

  • എസ്ബിഐ, മരങ്ങാട്ടുപിള്ളി ശാഖ
  • അക്കൗണ്ട് നമ്പർ: 67221507546
  • IFSC: SBIN0070234
     

വിലാസം

  • ഒ.കെ. ബിനു
  • ഒഴാക്കതൊട്ടിയിൽ
  • മണ്ണയ്ക്കനാട് PO, പിൻകോഡ്: 686633
  • മരങ്ങാട്ടുപിള്ളി, കോട്ടയം
  • ഫോൺ: 9961145048
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com