മോൻസിക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകണം; നല്ല മനസ്സുകൾ സഹായിക്കുമോ?

Moncy
SHARE

എടത്വ ∙ ആ വീഴ്ചയുടെ ആഴം മോൻസി വർഗീസിനെ (25) ഇന്നും കഷ്ടപ്പെടുത്തുകയാണ്. ജന്മനാ വലതു കാലിനു സ്വാധീനമില്ല. അതുതന്നെയായിരുന്നു ആഴമേറിയ മോട്ടോർ ചാലിൽ വീഴാൻ കാരണവും. ഏറെ നാളിനു ശേഷവും മോൻസിയെ അതിന്റെ ദുരിതങ്ങൾ വിട്ടകലുന്നില്ല. ചെളിവെള്ളം ഉള്ളിൽ ചെന്നുണ്ടായ അണുബാധയ്ക്കു ചികിത്സ ഇപ്പോഴും തുടരുന്നു. 

പക്ഷേ, ഓരോ ദിവസവും മുന്നോട്ടു പോകാൻ പണമില്ല. നല്ല മനസ്സുകൾ സഹായിക്കുമോ? തായങ്കരി മുളമൂട്ടിൽ വർഗീസ് ജോസഫിന്റെയും മറിയാമ്മയുടെയും മകനാണു മോൻസി. ബിഎ വരെ പഠിച്ചു. കംപ്യൂട്ടർ വിദ്യാഭ്യാസവുമുണ്ട്. കുറച്ചുനാൾ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്തു. പക്ഷേ, കാലിനു സ്വാധീനമില്ലാത്തതിനാൽ യാത്ര പ്രയാസം. ജോലി ഉപേക്ഷിക്കേണ്ടിവന്നു.

ഏതാനും വർഷം മുൻപാണു മോൻസി വീടിനടുത്തുള്ള മോട്ടോർ ചാലിൽ വീണു പോയത്. മുങ്ങിത്താഴ്ന്നു. കുറേ നേരം ആരും അറിഞ്ഞില്ല. ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ഏറെ കുടിച്ചു. കുറേക്കഴിഞ്ഞ്, നിലവിളി കേട്ടെത്തിയവരാണു രക്ഷിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ 5 ദിവസം ചികിത്സിച്ചു. പിന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 21 ദിവസം. എന്നിട്ടും ആരോഗ്യം മെച്ചപ്പെട്ടിട്ടില്ല. ഇപ്പോൾ അൽപമൊക്കെ നടക്കാമെന്നു മാത്രം.

ഇതുവരെ ചികിത്സയ്ക്ക് 12 ലക്ഷത്തോളം രൂപ ചെലവായെന്നു മാതാവു പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ വർഗീസിനു ഭാരിച്ച ചികിത്സാ ചെലവു താങ്ങാൻ കഴിയുന്നില്ല. സുമനസ്സുകൾ ഈ കുടുംബത്തിന്റെ കഷ്ടത തിരിച്ചറിഞ്ഞു സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. മോൻസി വർഗീസിന്റെ പേരിൽ എസ്ബിഐ എടത്വ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 9539830505

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • SBI Edathua Branch
  • അക്കൗണ്ട് നമ്പർ: 33283115389
  • IFSC Code: SBIN0003034
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA