നട്ടെല്ലിന് ക്ഷതമേറ്റ് 10 വർഷമായി കിടപ്പിൽ; യുവാവ് സഹായം തേടുന്നു

Sijo
SHARE

തൊടുപുഴ ∙ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു നട്ടെല്ലിന് ക്ഷതമേറ്റ് 10 വർഷമായി കിടപ്പിലായ കലയന്താനി കണിയാംകുഴിയിൽ സിജോ (43) തുടർചികിത്സക്ക് സുഃമനസുകളുടെ സഹായം തേടുന്നു. വാഴക്കുളത്ത് ഹോട്ടൽ ജീവനക്കാരനായിരുന്ന സിജോ 2009 ലാണ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നു വീണു നട്ടെല്ലിനു ക്ഷതമേറ്റത്. 

പല ചികിത്സകൾ നടത്തിയെങ്കിലും അരയ്ക്ക് കീഴ് ഭാഗം തളർന്നു കിടപ്പിലായി. കഴിഞ്ഞയാഴ്ച സിജോയെ വാട്ടർ ബെഡിൽ തിരിച്ചു കിടത്തുന്നതിനിടെ കട്ടിലിൽ നിന്നു താഴെ വീണ് കൈക്കു പരുക്കേറ്റു. നേരത്തെ വീഴ്ചയിൽ ഒടിവു വന്ന കയ്യിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ അകത്തിട്ടിരുന്ന സ്റ്റീൽ കമ്പി വളഞ്ഞ് പോയി. ഇനി ശസ്ത്രക്രിയ നടത്തി ഇത് നീക്കം ചെയ്ത് വേറെ കമ്പി ഇടണം. ഇതിനു ചികിത്സക്ക് പണം ഇല്ലാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. 

രോഗ ബാധിതയായ ഭാര്യ റാണിയും വിദ്യാർഥികളായ രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന് 10 സെന്റ് സ്ഥലവും ചെറിയ വീടും മാത്രമാണ് ഉള്ളത്. ഇവർ ചികിത്സക്ക് ഉദാരമതികളിൽ നിന്നു സഹായം തേടുകയാണ്. ഭാര്യ റാണിയുടെ പേരിൽ കലയന്താനി യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക്, കലയന്താനി ശാഖ, ഇടുക്കി
  • അക്കൗണ്ട് നമ്പർ: 403902010011775
  • IFSC Code : UBIN0540391
  • ഫോൺ: 99474 22564
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA