ADVERTISEMENT

കോട്ടയം ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ചികിത്സാ ചിലവുകൾക്ക് പണം കണ്ടെത്താനാകാതെ ദുരിതത്തിൽ ആയിരിക്കുകയാണ് പാമ്പാടി പൂതക്കുഴി ചെങ്ങഴശേരിൽ സി.കെ.വിജയകുമാരി (34). ഒരു വർഷം മുൻപാണ് അസ്ഥിയിൽ കാൻസർ രോഗം പിടിപെട്ടത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വിജയകുമാരിയുടെ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചു പോയി. പാത്തമുട്ടത്ത് താമസിക്കുന്ന സഹോദരിക്കൊപ്പമാണ് വിജയകുമാരിയുടെ താമസം. ഇവർ കൂലി വേല ചെയ്തു വേണം ചികിത്സക്ക് തുക കണ്ടെത്താൻ.

അടുത്തയാഴ്ച മുതൽ വീണ്ടും റേഡിയേഷൻ ആരംഭിക്കുകയാണ്. നാട്ടുകാരുടെ കരുണയിലാണ് ഇതുവരെ ചികിത്സകൾ നടന്നത്. എസ്ബിഐ കങ്ങഴ ബ്രാഞ്ചിൽ വിജയകുമാരിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് നമ്പർ: 33833984221
  • IFSC Code: SBlN0008624
  • ഫോൺ നമ്പർ -8157932379, 9061242637
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com