ADVERTISEMENT

ആലപ്പുഴ ∙ കൂട്ടുകാർക്കൊപ്പം കളിച്ചുരസിച്ചു നടക്കേണ്ട പ്രായത്തിൽ മാരകരോഗം ബാധിച്ച 4 വയസ്സുകാരിയുടെ കുടുംബം സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു. പവർ ഹൗസ് വാർഡിൽ കാട്ടുങ്കൽ പുരയിടത്തിൽ എസ്. ബാബു– ജസീല ദമ്പതികളുടെ മകൾ ഫാത്തിമയാണ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കഴിയുന്നത്. രക്താർബുദം ബാധിച്ച ഫാത്തിമയ്ക്ക് കീമോ തുടങ്ങി. കുട്ടികൾക്ക് സൗജന്യ ചികിത്സയാണെങ്കിലും പുറത്തുനിന്നുള്ള മരുന്നിനും തിരുവനന്തപുരത്തെ താമസത്തിനും മറ്റുമായി പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ് ബാബുവിന്റെ കുടുംബം.

ഇബ്രാഹിം ബാദുഷ(6)യാണ് ഫാത്തിമയുടെ സഹോദരൻ. വീടിനു സമീപത്തെ അങ്കണവാടിയിൽ പോയിരുന്ന ഫാത്തിമയ്ക്ക് ക്ഷീണം തോന്നിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പത്ര ഏജന്റായിരുന്ന ബാബു മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തായതോടെ തൊഴിലും മുടങ്ങി. ദൈനംദിന ചെലവിനു പോലും പ്രയാസപ്പെടുകയാണ് ഈ കുടുംബം. 

എസ്ബിഐ മുല്ലയ്ക്കൽ ശാഖയിൽ ജസീല ബാബുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ ആലപ്പുഴ മുല്ലയ്ക്കൽ ശാഖ
  • അക്കൗണ്ട് നമ്പർ: 20120022632
  • IFSC Code: SBIN0003106
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com