ADVERTISEMENT

തിരുവനന്തപുരം∙ ചെറു പ്രായത്തിൽ തന്നെ ഇരുവൃക്കകളും പ്രവർത്തന രഹിതമായ യുവാവിന് ജീവിതം മുന്നോട്ടുനീക്കാൻ ഇനി സുമനസുകളുടെ സഹായം വേണം. നെടുമങ്ങാട് വാളിക്കോട് നാൽകാലിപൊയ്ക പുത്തൻ വീട്ടിൽ അബ്ദുൽ റഹിമിന്റെ പുത്രൻ ആർ. അനസ് (28) ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്താണ് ജീവിതം നിലനിർത്തുന്നത്. തീർത്തും ദരിദ്ര ചുറ്റുപാടാണ് അനസിന്റേത്.

പിതാവ് ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനമാണ് അഞ്ചംഗ കുടുംബത്തിന്റെ വരുമാനം. ഇതിൽ ഏറിയപങ്കും ഡയാലിസിസിന് ചെലവാകുന്നതോടെ കുടുംബം പ്രതിസന്ധിയിലാണ്. നാരങ്ങ കച്ചവടം നടത്തിവന്ന അനസിന് രണ്ടുവർഷം മുമ്പാണ് രോഗം പിടിപെടുന്നത്. വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് പോംവഴി. എന്നാൽ അതിനു കാലതാമസം ഉള്ളതിനാൽ ഡയാലിസിസ് നടത്തി മുന്നോട്ടുപോകുകയാണ്. കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ചാണ് ഇതേവരെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. അനസിന്റെ ചികിത്സയ്ക്കായി കോർപറേഷൻ ബാങ്കിന്റെ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നു.

നമ്പർ–194900101000162.

ഐഎഫ്എസ്‌സി: CORP0001949.

ഫോൺ: 9744714379

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com