ADVERTISEMENT

കൂത്താട്ടുകുളം ∙ ഇരുവൃക്കകളും തകരാറിലായ ചെത്തുതൊഴിലാളി സുമനസുകളുടെ കനിവു തേടുന്നു. എറണാകുളം ജില്ലയിൽ തിരുമാറാടി പഞ്ചായത്തിലെ വെട്ടിമൂട് മോളത്ത് വീട്ടിൽ കുഞ്ഞപ്പനാണ് (67) ചികിത്സയ്ക്കുള്ള സഹായത്തിനായി കാത്തിരിക്കുന്നത്. നാട്ടിൽ അറിയപ്പെടുന്ന ചെത്തുതൊഴിലാളിയായിരുന്ന ഇദ്ദേഹം 7 വർഷം മുൻപ് തൊഴിലിൽ നിന്ന് വിരമിച്ച ശേഷമാണ് രോഗഗ്രസ്തനായത്. 

വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ 3 ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വിവാഹിതരായ 3 പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്. വീട്ടമ്മയായ ഭാര്യ പങ്കജവല്ലിക്കും വരുമാന മാർഗങ്ങളൊന്നുമില്ല. തുടർചികിത്സയ്ക്കും ഡയാലിസിസിനും പണമില്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ കാണുന്ന അക്കൗണ്ടിൽ സംഭാവനകൾ നൽകാം. ഫോൺ: 9995537287.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • State Bank of India
  • M.R. Kunjappan
  • SB Account Number: 67245592035
  • IFSC: SBiN0070543
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com