sections
MORE

അലനൊന്നു നടക്കണം, കൈപിടിക്കാമോ; 13 വയസുകാരൻ സഹായം തേടുന്നു

Alan
SHARE

കൊല്ലം ∙ രണ്ടു കാലിൽ നിവർന്നൊന്നു നിൽക്കണം. അച്ഛന്റെ കൈ പിടിച്ചാണെങ്കിലും അൽപദൂരം ഒന്നു നടക്കണം.. ഇത്രേയുള്ളൂ അലന്റെ ഇപ്പോഴത്തെ സ്വപ്നം. ഒരു വീഴ്ചയിൽ ജീവിതമാകെ തകിടം മറിഞ്ഞ ഈ 13 വയസുകാരൻ കഴിഞ്ഞ ഒരു വർഷത്തോളമായി കിടക്കയിലാണ്. 

മാർത്താണ്ഡത്ത് മുത്തശ്ശിയുടെ വീട്ടിലുണ്ടായ അപകടത്തെ തുടർന്നാണ് കൊറ്റങ്കര സ്വദേശിയായ ശ്രീകുമാറിന്റെ മകൻ അലൻ ഷാരോൺ എന്ന ഈ കുട്ടിയുടെ ശരീരം തളർന്നത്. കെട്ടിടത്തിനു മുകളിൽ നിന്നു കളിക്കുമ്പോൾ കൈവരിയിലെ കല്ലിളകി അലൻ താഴെ വീണു. വീഴ്ചയിൽ നട്ടെല്ലിനും കാര്യമായ തകരാറുണ്ടായി. രണ്ടു മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ. മാതാവ് ചിത്ര ഏഴു വർഷം മുൻപുണ്ടായ അപകടത്തിൽ മരിച്ചതോടെ  പിതാവ് ശ്രീകുമാർ മാത്രമാണ് അലന്റെ തുണയ്ക്കായുള്ളത്. 

കയ്യിലെ പണം തീർന്നപ്പോൾ അലനെ മാർത്താണ്ഡത്തെ അമ്മൂമ്മയുടെ വീട്ടിലേക്കു മാറ്റി. കിടക്കയിൽ തുടർച്ചയായി കിടന്നതോടെ ശരീരത്തിൽ പുണ്ണുകളുണ്ടായി. സ്പർശനശേഷി കുറഞ്ഞതിനാൽ മുറിവുണ്ടായതു തിരിച്ചറിയാനായില്ല. പിന്നീട് ഇതു കണ്ടെത്തിയപ്പോഴേക്കും കുഴി പോലെ പുണ്ണ് വലുതായിരുന്നു. ഇതോടെ അലനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഒന്നര മാസത്തോളമായി സർജൻ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇവിടെ ചികിൽസ തുടരുകയാണ്. മുറിവ് ഉണങ്ങുന്നത് ആശ്വാസം പകരുന്നുണ്ട്. ഫിസിയോ തെറപ്പിയിലൂടെ ശരീരം ചെറുതായി ചലിപ്പിക്കാൻ സാധിക്കുന്നതാണു മറ്റൊരു വലിയ പ്രതീക്ഷ. ആരോഗ്യം മെച്ചപ്പെട്ടതോടെ അലൻ സംസാരിച്ചും തുടങ്ങി. വിദഗ്ധ ചികിൽസ ലഭിച്ചാൽ ജീവിതത്തിലേക്കു തിരികെ വരാൻ അലനു കഴിയുമെന്നു ഡോക്ടർമാർ പറയുന്നു. 

മുറിവുണങ്ങിയ ശേഷം കഴുത്തിലെ ട്യൂബ് മാറ്റണം. പിന്നീട് വെല്ലൂരിലോ മറ്റോ ചികിൽസിച്ചാൽ അലൻ നടക്കുമെന്നു തന്നെയാണു ഡോക്ടർമാരുടെ പ്രതീക്ഷ. ശ്രീകുമാറിനും ഇതേ പ്രതീക്ഷയുണ്ടെങ്കിലും ഇതിനായി വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് എങ്ങനെ നേരിടുമെന്ന് അറിയില്ല. 

മാർത്താണ്ഡം കരിങ്കല്ല് ബത്‌ലഹേം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന അലൻ പഠനത്തിലും കായിക ഇനങ്ങളും മിടുക്കനായിരുന്നു. അലനെ സഹായിക്കാനും ചികിൽസാ ധന ശേഖരണത്തിനായും കൊറ്റങ്കര 14–ാം വാർഡ് അംഗം ഷിജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ കരിക്കോട് ശാഖയിൽ ആർ.ശ്രീകുമാർ എന്ന പേരിലാണ് അക്കൗണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് നമ്പർ – 390334 60451
  • IFSC Code: SBIN0070870
  • ഫോൺ: 77363 71903
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA