ADVERTISEMENT
പള്ളിക്കത്തോട് ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞ് ചികിത്സ സഹായത്തിനു കാരുണ്യമതികളുടെ കനിവ് കാക്കുന്നു.ഇളംപള്ളി വേന്നംപുറത്ത് താഴെ അഞ്ജു –സൂരജ് ദമ്പതികളുടെ മകനായ 3 വയസുകാരൻ ആരവാണ് ഒന്നര വർഷമായി വേദനയോട് മല്ലിട്ടു കഴിയുന്നത്.ഡൽഹിയിൽ സ്വകാര്യ കമ്പിനിയിൽ  ജോലി നോക്കിയിരുന്ന പിതാവ് സൂരജിനു ആരവിന്റെ ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി ജോലിയും നഷ്ടപെടുത്തേണ്ടി വന്നു.

 ഒന്നര വർഷം മുൻപ് കഴുത്തിൽ മുഴയുടെ  രൂപത്തിലാണ് ആരവിനു കാൻസർ പിടി പെട്ടത്. മാസങ്ങളോളം നടത്തിയ ചികിത്സയിൽ രോഗം ഭേദപ്പെട്ടിരുന്നതിന്റെ സൂചന ലഭിച്ചിരുന്നു. ലക്ഷക്കണക്കിനു രൂപ ചികിത്സക്കായി ഇതിനകം ചിലവഴിച്ചു കഴിഞ്ഞു. ഇതിനിടെ വീണ്ടും അസ്വസ്ഥകളുമായി പരിശോധന നടത്തിയപ്പോൾ  കാൻസർ വീണ്ടും പിടിമുറുക്കുന്നത് കണ്ടെത്തുക ആയിരുന്നു.

 കിഡ്നിയിലേക്കു രോഗം ബാധിച്ചതായാണ് കണ്ടെത്തൽ.അടിയന്തിരമായി 3 ലക്ഷം രൂപയുടെ ചികിത്സയാണ് ഡൽഹി എയിംസിലെ ഡോക്ർമാർ നിർദേശിച്ചിരിക്കുന്നത്. വിവിധ ഇൻജക്ഷനുകൾ ഉൾപെടെയാണ് ചികിത്സ.പിഞ്ചോമനയുടെ ജീവൻ രക്ഷിക്കാൻ കാരുണ്യമതികളുടെ കനിവ് ഇവരുടെ കുടുംബം പ്രതീക്ഷിക്കുകയാണ്.ജീവിത ചിലവുകളും ചികിത്സ ചിലവുകളും കണ്ടെത്തി ആരവിനെ ജീവിതത്തിലേക്കു തിരികെ എത്തിക്കാൻ സന്മനസുള്ളവർ സഹകരിക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ഇവർ.

സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഡൽഹി എസ്ബിഐയിൽ അഞ്ജുവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്.
.
 അഞ്ജു,എസ്ബിഐ ,സിദ്ധാർഥ് എക്സ്റ്റൻഷൻ,
ന്യൂഡൽഹി. 136,ഭഗ്വൻ നഗർ, അക്കൗണ്ട് നമ്പർ– 38935967258.
ഐഎഫ്എസ്ഐ കോഡ്– SBIN0060360.
ഫോൺ നമ്പർ– 09582774690.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com