ADVERTISEMENT

തിരുവനന്തപുരം ∙ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. സമുമനസ്സുകൾ കനിഞ്ഞാൽ രക്ഷപ്പെടുന്നത് ഒരു കുടുംബമാണ്. തിരുവനന്തപുരം, കുര്യാത്തി, അനന്തപുരം റസിഡന്റ്സ് അസോസിയേഷൻ ടിസി 41/1175 പത്മവിലാസം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന രാജ്കിരൺ (28) ആണു ചികിത്സയിലുള്ളത്. ഇദ്ദേഹത്തിനു 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഇതേ രോഗത്തെത്തുടർന്നായിരുന്നു മരണം. പ്രമേഹ രോഗിയായ അമ്മയുടെ സംരക്ഷണയിലാണ് രാജ്കിരണും ഇളയ സഹോദരനും കഴിഞ്ഞത്. 

പ്രമേഹ രോഗത്തെത്തുടർന്ന് അമ്മയുടെ ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. അതോടെ കുടുംബ ഭാരം ഏൽക്കേണ്ടി വന്നു. അനുജന്റെ വിദ്യാഭ്യാസമായിരുന്നു പ്രധാന ലക്ഷ്യം. രാജ്കിരൺ ജോലി ചെയ്താണ് അനുജനെ പഠിപ്പിച്ചതും വീടിന്റെ വാടകയും അമ്മയുടെ ചികിത്സാച്ചെലവുകൾ നടത്തിയതും. അപ്പോഴാണു രോഗം വില്ലനായി വീണ്ടുമെത്തിയത്. 

ഇത്തവണത്തെ ഇര രാജ് കിരണായിരുന്നു. രണ്ടു വ‍ൃക്കകളും തകരാറിലാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സാച്ചെലവ് 20 ലക്ഷം രൂപയാണ്. വാടക കൊടുക്കാൻ പോലും കഴിയാത്ത കുടുംബത്തിനു സങ്കൽപിക്കാൻ കഴിയാത്തതാണിത്. സുമനസ്സുകൾ കനിഞ്ഞാൽ രക്ഷപ്പെടുക ഒരു കുടുംബമാണ്. സഹായത്തിനായി നാട്ടുകാർ ചികിത്സാസഹായ നിധി രൂപീകരിക്കുകയാണ്. സെൻട്രൽ ബാങ്ക് ആറ്റുകാൽ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9633208507, 6238587525, 9495903573

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • സെൻട്രൽ ബാങ്ക് ആറ്റുകാൽ ശാഖ
  • അക്കൗണ്ട് നമ്പർ: 3760976586
  • IFSC Code: CBIN0284968
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com