രോഗം ഭേദമായാൽ ജോലി ചെയ്തു ജീവിക്കാം, പക്ഷേ

nebu-abraham
നെബു ഏബ്രഹാം
SHARE

കൊച്ചി ∙ രോഗം ഭേദമായാൽ ജോലി ചെയ്തു ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ട് നെബുവിന്. പക്ഷേ, ചികിത്സയ്ക്കുള്ള ചെലവ് ഭാരിച്ചതാണ്. നല്ല മനസ്സുകൾ സഹായത്തിന്റെ കരങ്ങൾ നീട്ടുമെന്ന പ്രതീക്ഷയുണ്ട് നെബുവിന്. പനമ്പിള്ളി നഗർ, പറമ്പിത്തറ റോഡ്, കൃപാലയത്തിൽ(39–5888) നെബു ഏബ്രഹാം (50) എസി ആൻഡ് റെഫ്രിജറേറ്റർ മെക്കാനിക്കാണ്. നെബുവിന്റെ രണ്ടു വൃക്കയും തകരാറിലാണ്. ആഴ്ചയിൽ 3 ഡയാലിസിസ് നടത്തണം. അതിന് ആഴ്ചയിൽ 6,000 രൂപ ചെലവുണ്ട്.

വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും കൂടി 8 ലക്ഷം രൂപ ചെലവു വരുമെന്നു ഡോക്ടർമാ‍ർ പറയുന്നു. സ്വന്തം ചികിത്സയ്ക്കു പുറമേ അർബുദ രോഗിയായ മാതാവിന്റെ ചികിത്സയും നടത്തണം നെബുവിന്. ചെലവുകൾ താങ്ങാനാവുന്നില്ല. രോഗം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയും.

നെബുവിന്റെ പേരിൽ ബാങ്ക് ഓഫ് ബറോഡ പനമ്പിള്ളി നഗർ ശാഖയിൽ അക്കൗണ്ടുണ്ട്. നമ്പർ: 28750100000353. ഐഎഫ്എസ്‌സി: BARB0KOCHBS (അഞ്ചാമത്തെ അക്കം പൂജ്യം). ഫോൺ: 8547263277

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA