ADVERTISEMENT

തിരുവനന്തപുരം ∙ ഗുരുതര വൃക്കരോഗം ബാധിച്ച വീട്ടമ്മ, വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി സഹായം തേടുന്നു. കാഞ്ഞിരംകുളം മുളനിന്ന കാർത്തികയിൽ ക്രിസ്തുദാസിന്റെ ഭാര്യ എസ്. സിമി (35) ആണ് സഹായം അഭ്യർഥിക്കുന്നത്. അഞ്ചു വർഷം മുൻപു രക്തസമ്മർദം കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണു തുടക്കം. പരിശോധനയിൽ ഗുരുതരമായ വൃക്കരോഗമുണ്ടെന്നു കണ്ടെത്തി.

അന്നു മുതൽ ഡയാലിസിസ് ചെയ്താണു ജീവൻ പിടിച്ചു നിർത്തുന്നത്. ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ്
ചെയ്യുന്നുണ്ട്. വൃക്ക മാറ്റി വയ്ക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അനുയോജ്യമായ വൃക്ക ലഭിക്കുമ്പോൾ ശസ്ത്രക്രിയയ്ക്കു വിധേയയാകണം. പക്ഷേ, അതിനുള്ള പണമില്ല. എട്ടു ലക്ഷത്തോളം രൂപ ശസ്ത്രക്രിയ്ക്കു മാത്രം ചെലവുണ്ടെന്നാണു ഡോക്ടർമാർ പറയുന്നത്. തുടർ ചികിത്സകൾക്കും ലക്ഷങ്ങൾ ചിലവാകും. ആകെയുള്ളത് കിടപ്പാടം മാത്രമാണ്.

പതിനൊന്നു വയസുള്ള മകളും 9 വയസുള്ള മകനുമുണ്ട്. ഇപ്പോൾ തന്നെ ചികിത്സക്കായി നല്ലൊരു തുക ചെലവഴിച്ചു കഴിഞ്ഞു. ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്ന് സിമിയും ഭർത്താവും പറയുന്നു. നല്ല മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിൽ

എസ്ബിഐയുടെ കാഞ്ഞിരംകുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 30911935404 IFSE കോഡ് SBIN0010704
ഫോൺ: 9349413378.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com