ലാലിക്കു വേണ്ടത് അടിയന്തര ചികിത്സ; ചാക്കോ നെട്ടോട്ടത്തിൽ, സുമനസുകൾക്ക് സഹായിക്കാം

charity-lali-chacko
SHARE

കോട്ടയം ∙ പുതുപ്പള്ളി വാകത്താനം സ്വദേശി ചാക്കോ ഭാര്യയുടെ ചികിത്സക്കു വേണ്ട വന്‍തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തുന്ന ചാക്കോയ്ക്കു ഒറ്റയ്ക്കു കൂട്ടിയാൽ കൂടുന്നതല്ല ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമുള്ള തുക.

വാകത്താനം ഗ്രാമപഞ്ചായത്തിൽ 9–ാം വാർഡിൽ താമസിക്കുന്ന ചാക്കോയുടെ ഭാര്യ ലാലി (38 വയസ്സ്) ക്ക് കുറച്ചുനാൾ മുമ്പാണ് നെഞ്ചിൽ ഇടതുഭാഗത്ത് മുഴ ഉള്ളതായി ശ്രദ്ധയിൽ പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചപ്പോൾ അത് കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഫലം കിട്ടിയപ്പോൾ കാൻസർ അണെന്ന് സ്ഥിരീകരിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തുടങ്ങണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ലാലിക്ക് നടത്തേണ്ട ഓപ്പറേഷൻ വളരെ ചിലവേറിയതാണ്. അഞ്ചാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ് ലാലിക്കുള്ളത്. കൂലിപ്പണിയെടുത്താണ് ചാക്കോ കുടുംബം പുലർത്തുന്നത്. കരുണയുള്ളവരുടെ സഹായം ലഭിച്ചാൽ മാത്രമേ ലാലിക്ക് ചികിത്സ തുടരാൻ സാധിക്കൂ. തോട്ടക്കാട് എസ്ബിഐ ശാഖയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ലാലി ചാക്കോ
  • എസ്ബിഐ, തോട്ടക്കാട് ശാഖ
  • അക്കൗണ്ട് നമ്പർ: 37055490258
  • IFSC Code: SBIN0071183

വിലാസം

  • ചാക്കോ ഇ.എം.
  • ഇരവുചിറ വീട്
  • ഉമ്പിടി പി. ഒ. തോട്ടയ്ക്കാട്
  • കോട്ടയം –686539
  • Mob- 8606283982
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA