ADVERTISEMENT

ചേലക്കര∙ എം.ബി. ശ്രീലേഷിനു വയസ്സ് ഇരുപത്തിയഞ്ചാണ്. ജീവിതമോഹങ്ങൾ പൂവിടുന്ന കാലം. പഠനത്തിൽ മിടുക്കനായിരുന്നു. എംഎസ്‌സി പൂർത്തിയാക്കി വൈകാതെ ഇൻഫോസിസ് ടെക്നോളജീസിൽ തിരുവനന്തപുരത്തു ജോലി കിട്ടി. എന്നാൽ, ജോലിക്കിടെ കുഴഞ്ഞുവീണ ശ്രീലേഷിനു വൃക്കരോഗമെന്നു ഡോക്ടർമാർ കണ്ടെത്തി. രണ്ടു വൃക്കകളും പൂർണമായും പ്രവർത്തനരഹിതം. ഡയാലിസിസിലൂടെ ജീവൻ പിടിച്ചുനിർത്തുന്നതിനും പരിധിയുണ്ടെന്നു ചികിത്സകർ.

എത്രയും വേഗം വൃക്ക മാറ്റിവയ്ക്കാതെ ജീവിതം മുന്നോട്ടില്ലാത്ത അവസ്ഥ. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വൻ തുക വേണ്ട സ്ഥിതിയാണിപ്പോൾ. ഒന്നര വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായ തോന്നൂർക്കര തോട്ടേക്കാട് സ്വദേശിയായ മഠത്തിലത്തുവളപ്പിൽ ശ്രീലേഷിനു രോഗിയായ അമ്മയും ഒരു സഹോദരനും മാത്രമാണുള്ളത്. പഠിപ്പും ജോലിയുമുള്ള ശ്രീലേഷാണു കുടുംബത്തിന്റെ ഏക അത്താണി. കോവിഡ് കാലത്തു ഡയാലിസിസിനും ബുദ്ധിമുട്ട്. ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ചൂണ്ടലിലെ സ്വകാര്യ സ്ഥാപനത്തിലാണു ഡയാലിസിസ്.

അയൽവാസികളുടെയും പരിചയത്തിലുള്ള ഏതാനും സുമനസ്സുകളുടെയും കരുണയിലാണിപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ചികിത്സയ്ക്കായി ജനപ്രതിനിധികളും നാട്ടുകാരും മുൻകൈ എടുത്തു പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങുകയാണ്. ഫെഡറൽ ബാങ്ക് ചേലക്കര ശാഖയിൽ ഇതിനായി ശ്രീലേഷ് ചികിത്സാ സഹായ സമിതിയുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ഫെഡറൽ ബാങ്ക്, ചേലക്കര ശാഖ
∙ അക്കൗണ്ട് നമ്പർ: 16010100104554
∙ IFSC : FDRL0001601
∙ ഫോൺ: 7025299209

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com