വൃക്ക രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

shaji
SHARE

പത്തനംതിട്ട∙ വൃക്ക രോഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. പ്രമാടം മല്ലശേരി പുതുപ്പറമ്പ് വടക്കേതിൽ‌ ഷാജി (48) യാണ് രോഗിയായി കഴിയുന്നത്. പ്ലമിങ് ജോലികൾ ചെയ്ത് ഭാര്യ ജിജിയും എട്ടും മൂന്നും വയസ്സുള്ള 2 കുട്ടികൾക്കൊപ്പം  വാടകവീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ തന്റെ വൃക്കകൾ തകരാറിലാണെന്ന് അറിയുന്നത്. 

ജനുവരിയിൽ ചികിത്സ തുടങ്ങിയെങ്കിലും കോവിഡ് കാരണം അതു മുടങ്ങി. രോഗം കൂടിയതോടെ ആഴ്ചയിൽ 2 തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. വൃക്ക മാറ്റി വയ്ക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു കഴിഞ്ഞു. 

അതുവരെ ഡയാലിസിസ് തുടരണം. ഈ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് ആരെങ്കിലും സഹായിച്ചാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. വാടകവീട്ടിൽ കഴിയുന്ന തങ്ങളുടെ ദയനീയാവസ്ഥയിൽ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.  

ഫോൺ - 8330078089. 

അക്കൗണ്ട് നമ്പർ: 67109351176. (ജിജി ഷാജി), 

ഐഎഫ്എസ്‌സി കോഡ്:എസ്ബിഐഎൻ 0070329. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA