വൃക്കകള്‍ തകരാറിലായ അഞ്ചുമോൾ ചികിത്സ സഹായം തേടുന്നു

kp-anju
SHARE

പൂഞ്ഞാര്‍ ∙ വൃക്കകള്‍ തകരാറിലായ പാലംപുരയിടത്തിൽ രതീഷിന്റെ ഭാര്യ അഞ്ചുമോൾ(24) ചികിത്സ സഹായം തേടുന്നു.  കൂട്ടിക്കൽ കറുകശേരിൽ പുഷ്പാകരന്റെ മകളാണ് അഞ്ജുമോൾ. ദിവസ വേതനക്കാരനാണു ഭർത്താവ് രതീഷ്.  അഞ്ചുവിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. ഓഗസ്റ്റ് 4നു തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 

പിതാവ് പുഷ്പാകരൻ വൃക്ക നൽകാൻ തയാറുമാണ്. എന്നാൽ പണമാണു തടസം. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ചു. ആഴ്ചയിൽ 3 ഡയാലിസിസ് വീതം നടത്തിയാണ് അഞ്ജുവിന്റെ ജീവൻ നിലനിറുത്തുന്നത്.  ശസ്ത്രക്രിയയ്ക്കായി ഏകദേശം 10 ലക്ഷത്തിലധികം രൂപ ചിലവ് വരും. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇതുവരെ ചികി ത്സ മുന്നോട്ടുപോയത്. അഞ്ചുവിനെ ജീവിതത്തിലേക്ക് തിരിച്ച കൊണ്ടുവരാൻ സുമനസുകൾക്ക് മുമ്പിൽ സഹായമഭ്യർത്ഥി ക്കുകയാണ് കുടുംബം.

ചികിത്സാ സഹായം സ്വരൂപിക്കാൻ ഫെഡറൽ ബാങ്ക് പൂഞ്ഞാർ ശാഖയിൽ അഞ്ചുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12930100101629. IFSC CODE FDRL0001293.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA