ADVERTISEMENT

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മുതലക്കോടം കാക്കച്ചിറയിൽ കെ.പി. ആഗസ്തി (ആന്റി-50 ) ആണ് ചികിത്സാ സഹായം തേടുന്നത്. വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്ന ആഗസ്തിക്കു  2017 ൽ സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയും കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. അന്നു മുതൽ ജോലി ചെയ്യാനാവാതെ, വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

 

എന്നാൽ, കഴിഞ്ഞ 9 ന് വീണ്ടും സ്ട്രോക്ക് വന്നതിനെത്തുടർന്നു ആഗസ്തിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുവൃക്കകളും തകരാറിലാകുകയും ഡയാലിസിസ് നടത്താൻ ഡോക്ടർ നിർദേശിച്ചിരിക്കുകയുമാണ്. രോഗിയും രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത പിതാവും, അവിവാഹിതയും രോഗിയുമായ സഹോദരിയും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആഗസ്തി. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. തുടർ ചികിത്സയ്ക്ക് വലിയ തുക വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം. 

 

ആഗസ്തിയുടെ ഭാര്യ മോളി ജോസഫിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ - 0170053000032630, ഐഎഫ്എസ്‌സി കോഡ് - എസ്‌ഐബിഎൽ 0000170.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com