അർബുദ രോഗബാധിതയായ വീട്ടമ്മ അടിയന്തര ചികിൽസാ സഹായം തേടുന്നു

Shemeema
SHARE

കൊല്ലം ∙ അർബുദ രോഗബാധിതയായ വീട്ടമ്മ അടിയന്തര ചികിൽസാ സഹായം തേടുന്നു. പള്ളിമുക്ക് നാഷണൽ നഗർ സ്വദേശിനിയായ ഷെമീമ (45) യാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ലോട്ടറി വിറ്റും വീട്ടുജോലികളും ചെയ്താണ് ഷെമീമയും രണ്ടര വയസ്സുള്ള മകളും ജീവിച്ചിരുന്നത്. ഇതിനിടെ ഒരു വർഷം മുൻപാണ് അർബുദം സ്ഥിരീകരിച്ചത്. ഇതോടെ ജീവിതം മുഴുപ്പട്ടിണിയിലായി. 

നാട്ടുകാരുടെ സഹായത്തോടെ കഷ്ടിച്ച് ആദ്യഘട്ട ചികിൽസ പൂർത്തിയാക്കി. സൗജന്യ റേഷൻ കൊണ്ടാണ് ഇപ്പോൾ ഈ കുടുംബം വിശപ്പടക്കുന്നത്. കുഞ്ഞിനു പോലും നല്ല ആഹാരം കൊടുക്കാൻ സാധിക്കുന്നില്ലെന്നു പറയുമ്പോൾ ഷെമീമയുടെ കണ്ണു നിറയും. ഇനി റേഡിയേഷൻ ചികിൽസയും ഓപറേഷനുമാണു ബാക്കിയുള്ളത്. ഇതിനായി ഉടൻ തന്നെ തിരുവനന്തപുരത്തെത്താൻ നിർദേശിച്ചിരിക്കുകയാണു ഡോക്ടർമാർ. പക്ഷേ, കയ്യിൽ പണമില്ലാതെ എങ്ങനെ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. 

ഷെമീമയും മകളെയും കൂടാതെ വയോധികനായ പിതാവും ഷെമീമയുടെ സഹോദരിയും ഇവിടയുണ്ട്. ഇവരും വിവിധ രോഗങ്ങൾ ബാധിച്ചു ബുദ്ധിമുട്ടിലാണ്. നിലവിൽ കഴിയുന്ന വീടിന്റെ വാടക പോലും മുന്നോട്ടെങ്ങനെ കൊടുക്കുമെന്ന് ഇവർക്കറിയില്ല. സുമനസുകളുടെ സഹായത്തിലാണ് ഇവരുടെ പ്രതീക്ഷ. ചികിൽസാ ധനശേഖരണത്തിനായി യൂണിയൻ ബാങ്ക് സിവിൽ സ്റ്റേഷൻ ശാഖയിൽ അക്കൗണ്ട് ഉണ്ട്. 

നമ്പർ – 54500 201001 3745. ഐഎഫ്എസ് കോഡ് – UBIN 0554502. ഫോൺ: 90487 32583

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA