നീലാംബരിക്ക് വേണം കൈത്താങ്ങും കരുതലും

neela
SHARE

പത്തനാപുരം (കൊല്ലം) ∙ നിറഞ്ഞൊരു ചിരിയായിരുന്നു നീലാംബരി. പക്ഷേ, കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളിലായി വാടിയൊരു പൂ പോലെ ആശുപത്രിക്കിടക്കയിലാണ് ഇൗ പെൺകുട്ടി. മാങ്കോട് ശ്രീകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണന്റെ മകൾ നീലാംബരി (16)ക്ക് ഇനി വേണ്ടതു സുമനസ്സുകളുടെ ഹൃദയം തുറന്നുള്ള സഹായവും പ്രാർഥയുമാണ്. മാങ്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന ഈ സകല കലാവല്ലഭയ്ക്കു ചുറ്റുമായിരുന്നു കളിക്കൂട്ടുകാരുടെ സ്ഥാനം. ഈ മാസം ഒന്നിനാണ് ആദ്യം തളർച്ച അനുഭവപ്പെടുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമാണ് നീലാംബരിക്കെന്നു കണ്ടെത്തിയത്. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ചികിത്സയ്ക്കായി 40 ലക്ഷം രൂപ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ നിർധന കുടുംബം. ചുവരെഴുത്ത് തൊഴിലാക്കിയ രാധാകൃഷ്ണനും കുടുംബവും സന്മനസ്സുള്ളവരുടെ സഹായം തേടുകയല്ലാതെ മറ്റു വഴികളില്ല. ബന്ധുക്കൾക്കിടയിൽ നിന്നും മജ്ജ ലഭിച്ചാൽ 30 ലക്ഷം രൂപയും മറിച്ചു പുറത്തു നിന്നും കണ്ടെത്തേണ്ടി വന്നാൽ ചെലവ് 40 ലക്ഷം രൂപ വരെയും ഉയരും.

ഇത്രയും തുക കണ്ടെത്താൻ ഈ കുടുംബത്തിനാകില്ല. സന്മനസ്സുള്ളവരുടെ സഹായം സ്വീകരിക്കുന്നതിനായി പത്തനാപുരം ഗ്രാമീൺ ബാങ്കിൽ പിതാവ് എസ്.കെ.രാധാകൃഷ്ണന്റെ പേരിൽ അക്കൗണ്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ഗ്രാമീൺ ബാങ്ക്, പത്തനാപുരം ശാഖ
∙ അക്കൗണ്ട് നമ്പർ: 40585101041129
∙ IFSC: KLGB0040585.
∙ ഫോൺ: 815796 7890 (ഗൂഗിൾ പേ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA