ശ്യാമിന് ജ്യേഷ്ഠനെ രക്ഷിക്കണം; കൂടെ നിൽക്കേണ്ടതുണ്ട് നമ്മൾ

sarath
ശരത്
SHARE

മൂവാറ്റുപുഴ ∙ ശ്യാമിനു ജ്യേഷ്ഠൻ ശരത് അല്ലാതെ ജീവിതത്തിൽ മറ്റാരുമില്ല. അമ്മയെയും അച്ഛനെയും ചെറുപ്പത്തിലേ നഷ്ടമായ ശ്യാമിന് അച്ഛനും അമ്മയും സഹോദരനും ഒക്കെ ജ്യേഷ്ഠൻ ശരത് തന്നെ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരണത്തോടു മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്ന ശരത്തിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ വിശ്രമമില്ലാതെ അലയുകയാണു ശ്യാം.

ആരക്കുഴ പണ്ടപ്പിള്ളി മറ്റാപ്പിള്ളിൽ പരേതനായ ശശിയുടെ മക്കളായ ശരത്തും ശ്യാമും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നവർക്കു നൊമ്പരക്കാഴ്ചയാണ്. കഴിഞ്ഞ ഡിസംബർ 18നു ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശരത്തിന്റെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്യാം. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശരത്ത് അപകടനില തരണം ചെയ്തിട്ടില്ല. ഇതിനോടകം ചികിത്സാ ചെലവു ലക്ഷങ്ങൾ കഴിഞ്ഞു. നന്മ വറ്റാത്ത കുറെ സുമനസ്സുകൾ സഹായിച്ചതു കൊണ്ടാണു ചികിത്സ ചെലവുകൾ ഇതുവരെ നടന്നത്.

നാലു സെന്റിലെ ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന സഹോദരങ്ങൾക്കു സഹായത്തിനു മറ്റാരും ഇല്ല. കിടപ്പാടം പണയപ്പെടുത്തിക്കഴിഞ്ഞു. തുടർ ചികിത്സയ്ക്കു വലിയ തുകയാണ് ആവശ്യമുള്ളത്. കൂലിപ്പണിക്കു പോയിരുന്ന ശ്യാമിന് ഇപ്പോൾ ജ്യേഷ്ഠനെ പരിചരിക്കേണ്ടി വരുന്നതിനാൽ ജോലിക്കു പോകാൻ സാധിക്കുന്നില്ല. സഹോദരന്മാരുടെ അവസ്ഥ തിരിച്ചറിഞ്ഞ് നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും വൻ തുക കണ്ടെത്താൻ ഇവർക്കും കഴിഞ്ഞിട്ടില്ല.

പണ്ടപ്പിള്ളി ബാങ്ക് ഓഫ് ഇന്ത്യയിൽ ശ്യാം ശശിയുടെ പേരിൽ സഹായ നിധി ശേഖരണത്തിനു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ 7907511433

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ബാങ്ക് ഓഫ് ഇന്ത്യ, പണ്ടപ്പിള്ളി ശാഖ
∙ അക്കൗണ്ട് നമ്പർ: 857510110003635
∙ ഐഎഫ്എസ് കോഡ്: BKID0008575

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA