ചികിൽസയ്ക്കു പണമില്ല; സഹായം തേടി ഗൃഹനാഥൻ

suresh-babu
SHARE

കൊല്ലം ∙ചികിൽസയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടിലായ  അർബുദ ബാധിതനായ ഗൃഹനാഥൻ അടിയന്തര ചികിൽസാ സഹായം തേടുന്നു. പട്ടത്താനം വേപ്പാലുംമൂട് അമ്മൻ നഗർ 120 കൊല്ലന്റഴികത്ത് പടിഞ്ഞാറ്റതിൽ സുരേഷ് ബാബുവാണു (53) രോഗം മൂർച്ഛിച്ച് അവശനിലായിലായത്. അടിയന്തരമായി തിരുവനന്തപുരം ആർസിസിയിൽ ചികിൽസ നടത്തണമെന്നു മുൻപു പരിശോധിച്ച ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ ആശുപത്രിയിൽ കൊണ്ടു പോകാൻ കുടുംബാംഗങ്ങൾക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. 

ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന ഇൗ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു സുരേഷ്. ഇടിഞ്ഞു വീഴാറായ ഒരു ചായ്പ്പിലാണ് ഇവരുടെ താമസവും. കഴിഞ്ഞ അഞ്ചു മാസത്തോളമായി വരുമാനം പോലും നിലച്ച അവസ്ഥയിലാണ് ഇൗ കുടുംബം. അടിയന്തരമായി ചികിൽസ നടത്തിയില്ലെങ്കിൽ സുരേഷ് ബാബുവിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

ചികിൽസാധന ശേഖരണത്തിനായി എസ്ബിഐ കൊല്ലം ശാഖലയിൽ മകൾ എസ്.അരിഷ്മയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 3937030 5581, ഐഎഫ്എസ് കോഡ് – എസ്ബിഐഎൻ0004063. ഫോൺ – 80869 00483

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA