ഒന്നിനു പുറകെ ഒന്നായി രോഗങ്ങൾ; കുടുംബം ചികിത്സാ സഹായം തേടുന്നു

girija
SHARE

കൂരോപ്പട ∙ കൂനിന്മേൽ കുരു പോലെ വന്ന രോഗത്തിനു മുന്നിൽ ചികിത്സ സഹായം കണ്ടെത്താൻ ഒരു കുടുംബം ഒന്നാകെ വിഷമത്തിൽ. കൂലിപ്പണിക്കാരനായ ഇടയ്ക്കാട്ടുകുന്ന് മുത്തനോലിൽ എം.ടി.മനോജും (45) ഭാര്യ ഗിരിജ മനോജുമാണ് (36) രോഗത്തിൽ വലയുന്നത്. 10 വർഷമായി ഗുരുതര കിഡ്നി രോഗത്തിൽ വിഷമിക്കുകയാണ് ഗിരിജ. 7 വർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇതിനിടെ നട്ടെല്ലിനു തേയ്മാനവും അസ്ഥിരോഗവും അനുഭവപ്പെട്ടു തുടങ്ങിയതോടെ കൂടുതൽ കഷ്ടത്തിലായി.

മനോജ് കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ജന്മന ഉള്ള കാഴ്ച കുറവ് വർധിച്ചതോടെ ഇപ്പോൾ ജോലിക്കു പോകാൻ സാധിക്കാതെ വന്നിരിക്കുകയാണ്. മനോജിന്റെ അമ്മ ശോശ തോമസും ഇവരുടെ വീട്ടിൽ കാഴ്ചയില്ലാതെ കഴിയുന്നു. 5 സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇതുവരെ നാട്ടുകാരുടെ സഹായത്തിലാണ് ചികിത്സ ചിലവുകൾ മുന്നോട്ടു കൊണ്ടു പോയത്. കാരുണ്യമതികളുടെ സഹായഹസ്തം ഉണ്ടായെങ്കിലെ ഇവർക്കു മുന്നോട്ടു പോകനാകു എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കു ഗിരിജ മനോജിന്റെ പേരിൽ അക്കൗണ്ടലേക്കു തുക അയച്ചു നൽകാം. ഫോൺ– 8156925950

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ ഗിരിജ മനോജ്
∙ എസ്ബിഐ, കൂരോപ്പട ശാഖ
∙ അക്കൗണ്ട് നമ്പർ – 67268676271
∙ IFSC: SBIN0070363
∙ Google Pay Number: 9745812783

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA