മാതാവിന്റെ ദാനവും ഫലം കണ്ടില്ല; രണ്ട് വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

nedumangad-vishnu
SHARE

നെടുമങ്ങാട് ∙ രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് 10 വർഷമായി ചികിത്സയിലുള്ള യുവാവ് വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടുന്നു. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി എസ്. വിഷ്ണു (21) ആണ് ചികിത്സയിലുള്ളത്. പത്താം വയസിലാണ് വിഷ്ണു രോഗബാധിതനാകുന്നത്. അന്ന് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 2 വർഷം മരുന്ന് കഴിച്ചു. 2 വർഷം ഡയാലിസിസ് ചെയ്തു.

2014 ൽ മാതാവ് വൃക്ക നൽകിയെങ്കിലും 4 മാസം മാത്രമാണ് മാറ്റി വച്ച വൃക്ക പ്രവർത്തിച്ചത്. കഴിഞ്ഞ 6 വർഷമായി ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരുന്നു. ഇനിയും വൃക്ക മാറ്റിവെച്ചാലേ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകൂ. അതിന് 5 ലക്ഷം രൂപയോളം  ചെലവാകും. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവിന് ഈ തുക വലിയ കടമ്പയാണ്. മകന് ജീവിതത്തിലേക്ക് മടങ്ങിവരാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

വിഷ്ണു . എസ്

തൊട്ടരികത്തു വീട്, കിഴക്കുപുറം,

കുളപ്പട പി.ഒ.,

കിഴക്കുപുറം, ഉഴമലയ്ക്കൽ

നെടുമങ്ങാട്

ACCOUNT NUMBER: 67219307007 

SBI UZHAMALAKKAL BRANCH

IFSC: SBIN 0070547

Google Pay No: 9656936580 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA