അപൂർവ രോഗം: നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു

anilkumar
SHARE

തൊടുപുഴ ∙  സ്പൈനൽ കോഡിനെ ബാധിച്ച അപൂർവ രോഗത്തെ തുടർന്നു കാലുകൾക്ക് തളർച്ച ബാധിച്ച നിർധന യുവാവ് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കോലാനി ചേരിയിൽ താമസിക്കുന്ന കൊമ്പനാപറമ്പിൽ അനിൽ കുമാർ (42) ആണ് ചികിത്സാ സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അനിലിനെ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഒരു വർഷമായി അനിൽ കുമാറിനു ഇടയ്ക്കിടെ കാലുവേദന വരികയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തിരുന്നു. 

തുടർന്നു ചികിത്സ തേടിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. രണ്ടാഴ്ച മുൻപു വേദന കൂടിയതിനെത്തുടർന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിലാണ് രോഗകാരണം കണ്ടെത്തിയത്. തുടർന്നു അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു മാത്രം 1,80,000 രൂപ ചെലവായി.  നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.  മരുന്നിനും തുടർചികിത്സയ്ക്കുമായി വലിയൊരു തുക ഇനിയും വേണ്ടിവരും. അച്ഛൻ രാമചന്ദ്രനും അമ്മ വാസന്തിക്കും ഒപ്പമാണ് അനിൽ കുമാർ കഴിയുന്നത്. 

കൂലിപ്പണി ചെയ്താണ് അനിൽ ഉപജീവനം നടത്തിയിരുന്നത്. ഇനി 3 മാസം  വിശ്രമം വേണം. മറ്റു വരുമാനമാർഗമൊന്നും ഇല്ലാത്തതിനാൽ  തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

അനിൽ കുമാറിന്റെ അമ്മ വാസന്തിയുടെ പേരിൽ കാനറ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 0722108035753, ഐഎഫ്എസ്‌സി കോഡ് : സിഎൻആർബി 0000722.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA