മൾട്ടിമോഡുലാർ ഗോയിറ്റർ രോഗത്തിന് വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

SHARE

കോട്ടയം ∙ മൾട്ടിമോഡുലാർ ഗോയിറ്റർ എന്ന രോഗത്തിന് വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പുതുപ്പള്ളി ഇരവിനല്ലൂർ ചിലമ്പത്ത് സിന്ധു അരുണാണ് (27) സുമനസ്സുകളുടെ സഹായം തേടുന്നത്. ഭർത്താവ് അരുണിന് കൂലിപ്പണിയാണ്. 2 കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് അരുണിന്റെ വരുമാനം മാത്രമാണുള്ളത്. 

സിന്ധുവിന്റെ ശരീരത്തിൽ തൈറോയ്‌ഡ് രോഗം വ്യാപിച്ചതോടെ തൈറോയ്‌ഡ് ഗ്രന്ഥി പൂർണമായും നീക്കം ചെയ്തു. ഇതോടെ ശ്വാസംമുട്ടലും കിതപ്പും പതിവായി. 3 മാസം കൂടുമ്പോൾ രക്തപരിശോധനയും സ്കാനിങും ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമുണ്ട്. അരുണിന്റെ വരുമാനം വീട്ടുചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തികയാറില്ല. സിന്ധുവിനെയും കുടുംബത്തെയും ദുരിതക്കയത്തിൽനിന്നു കരകയറ്റാൻ സുമനസ്സുകളുടെ സഹായം ആവശ്യപ്പെടുകയാണ് ഈ കുടുംബം.

സിന്ധു അരുണിന്റെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് പുതുപ്പള്ളി ശാഖയിലുള്ള അക്കൗണ്ട്: 345801000002012

ഐഎഫ്എസ് കോഡ്:IOBA0003458. ഫോൺ: 9746614680, 7994048964

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA