ഈ ചിരി മായരുത്, സുമനസ്സുകൾ കനിയണം; ഒരാഴ്ച വേണ്ടത് 5 ലക്ഷം രൂപയുടെ മരുന്നുകൾ

melva
SHARE

കുമളി ∙ ഒരു ദിവസം 16,000 രൂപയുടെ കുത്തിവയ്പ്, ഒരാഴ്ച 5 ലക്ഷം രൂപയുടെ മരുന്നുകൾ– മൂന്നു വയസ്സുകാരി മേൽവയ്ക്കു ജീവിതത്തിലേക്കു പിച്ചവയ്ക്കാൻ ഇനി നമ്മുടെ കരുതലും വേണം. അപൂർവ രോഗത്തോടു മല്ലടിച്ച് കൊച്ചി അമൃത ആശുപത്രിയിൽ കഴിയുന്ന കുമളി പഞ്ചായത്തിലെ പത്തുമുറി പഴയംപള്ളിയിൽ ജിജോ - മെറിൻ ദമ്പതികളുടെ മകൾ മേൽവ മരിയ ജിജോയ്ക്കും മലയാളിയുടെ കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മാതാപിതാക്കൾ. 

മേൽവയുടെ കളിചിരികളാൽ മുഖരിതമായിരുന്ന പഴയംപള്ളിയിൽ കുടുംബത്തിന്റെ സന്തോഷങ്ങളിൽ കരിനിഴൽ വീണത് ജൂൺ 18നാണ്. പൂർണ ആരോഗ്യവതിയായിരുന്ന മേൽവ ബോധരഹിതയായി വീണത് അന്നാണ്. പാലായിലെ സ്വകാര്യാശുപത്രിയിൽ 4 ദിവസത്തെ ചികിത്സ.  . വീട്ടിലെത്തി മൂന്നാം നാൾ കുട്ടിക്ക് വീണ്ടും അപസ്മാരമുണ്ടായി. ഉടൻ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഐസിയു ആംബുലൻസിലാണ് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണു തലച്ചോറിനെ ബാധിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ഓട്ടോ ഇമ്യൂൺ എൻസൈഫലൈയ്റ്റിസ് എന്ന രോഗമാണെന്നു കണ്ടെത്തിയത്.  ഈ രോഗം ബാധിച്ചാൽ തലച്ചോറിൽ അണുബാധയുണ്ടായി ശരീരം മൊത്തം തളർന്നു പോവുകയും അപസ്മാരം ഉണ്ടാകുകയും ഓർമശക്തി നഷ്ടപ്പെടുകയും ചെയ്യും.  

16,000 രൂപയുടെ  കുത്തിവയ്പും മറ്റു മരുന്നുകളുമാണു നൽകിത്തുടങ്ങിയത്. ഇതിനിടെ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ്  നിർധനരായ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. ആഴ്ചയിൽ 5 ലക്ഷത്തിലധികം രൂപയാണ് നിലവിൽ വേണ്ടി വരുന്നത്.ഇതിനിടെ പിതാവ് ജിജോയും കോവിഡ് ബാധിതനായി. രണ്ടാഴ്ചയായി വെന്റിലേറ്ററിൽ കഴിയുന്ന ഈ കുരുന്നിന്റെ ചികിത്സ മുന്നോട്ട് പോകണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. 

ഫെഡറൽ ബാങ്ക് കുമളി ശാഖയിലെ അക്കൗണ്ട് വിവരങ്ങൾ:

മെറിൻ ജോർജ് 

അക്കൗണ്ട് നമ്പർ: 99980100873038

ഐഎഫ്സി കോഡ്- FDRL0001306

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.