ADVERTISEMENT

കൊല്ലം∙ എനിക്കു വേദനിക്കുന്നെന്നു പറയാൻ പോലുമുള്ള പ്രായമായിട്ടില്ല നക്ഷത്രയ്ക്ക്. ഒരു വയസ്സുകാരിയായ അവൾ, ജനിച്ചു നാലാം മാസം മുതൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വിവരിക്കാവുന്നതല്ല. ഗുരുതരമായ കരൾ രോഗമുള്ള നക്ഷത്രയ്ക്ക് ഉടൻ കരൾ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും അതിനു വേണ്ട വലിയ തുക കണ്ടെത്താനാകാതെ വിഷമത്തിലാണ് മാതാപിതാക്കളായ കൊല്ലം പെരിനാട് കോട്ടയ്ക്കകം ശ്രീശൈലത്തിൽ എസ്.സുജിത്തും ഭാര്യ എസ്.വീണയും. 

 

ബിലിയറി അട്രീഷ്യ എന്ന രോഗാവസ്ഥയാണ് നക്ഷത്രയ്ക്ക്. വയർ വീർത്തു നിൽക്കും. ശരീരമാകെ ചൊറിച്ചിലുണ്ട്. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്, എപ്പോഴും ഛർദിക്കും. ബിലിറുബീൻ കൂടുതലായതിനാൽ കണ്ണുകൾക്കു മഞ്ഞനിറമാണ്. കരൾ നൽകാൻ അച്ഛൻ സുജിത്തും അച്ഛമ്മ ബിന്ദുവും തയാറാണ്. കരൾ മാറ്റിവയ്ക്കാനും തുടർചികിത്സയ്ക്കുമായി 30 ലക്ഷം രൂപ വേണം. പ്രവാസിയായിരുന്ന സുജിത്ത് പാൻക്രിയാസിനു രോഗം ബാധിച്ച് ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. ചികിത്സ കഴി‍ഞ്ഞു തിരികെപ്പോകാൻ ശ്രമിച്ചപ്പോൾ കോവിഡ് പ്രതിസന്ധിമൂലം സാധിച്ചില്ല. പിന്നീട് മകളുടെ ചികിത്സകൂടിയായപ്പോൾ നാട്ടിൽ തുടരേണ്ടി വന്നു. സുജിത്ത് വർക്‌ഷോപ്പിൽ ജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ വരുമാനം. എത്രയും വേഗം ചികിത്സ ലഭിച്ചില്ലെങ്കിൽ നക്ഷത്രയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. 

 

കാനറ ബാങ്ക് ആനന്ദവല്ലീശ്വരം ബ്രാഞ്ചിൽ സുജിത്തിന്റെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 0815101908468, ഐഎഫ്എസ്‌സി: സിഎൻആർബി 0000815, ഫോൺ: 9961649148.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com