ADVERTISEMENT

തൊടുപുഴ ∙ രാജേഷിനു ഭാര്യയെയും മക്കളെയും സ്നേഹത്തോടെ പേരു വിളിക്കാൻ പോലുമാകില്ല. പക്ഷേ, രാജേഷിന്റെ  മനസ്സിന്റെ ശബ്ദം അവർക്കറിയാം, ആ മണി ശബ്ദത്തിലൂടെ... നട്ടെല്ലിനു ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ തൊടുപുഴ മണക്കാട് പാലത്തിനാൽ ചാലിൽ പി.ആർ.രാജേഷ്(40) തന്റെ ആവശ്യങ്ങൾ വീട്ടിലുള്ളവരെ അറിയിക്കുന്നത് തന്റെ കിടക്കയോടു ചേർത്തു കെട്ടിയിട്ടുള്ള മണി മുഴക്കിയാണ്. എന്തു ജോലിയിലായാലും മണിയുടെ ശബ്ദം കേട്ടാൽ ഭാര്യ ശ്രീജ ഓടി അരികിലെത്തും. 

 

 

ഒന്നര വർഷം മുൻപാണ് നട്ടെല്ലിന് ചെറിയ വേദന തുടങ്ങിയത്. പിന്നീട് ചലിക്കാനാകാത്ത വിധം രോഗം രാജേഷിനെ തളർത്തി. വിദഗ്ധ പരിശോധനയിൽ നട്ടെല്ലിനുള്ളിൽ എല്ല് വളരുന്നതായി കണ്ടെത്തി. പക്ഷേ, പണമില്ലാത്തതിനാൽ ചികിത്സ വഴിമുട്ടിയിരിക്കുകയാണ്. തയ്യൽ ജോലിയിലൂടെ ശ്രീജയ്ക്ക് ലഭിക്കുന്ന തുച്ഛമായ പണം മരുന്നിനു പോലും തികയുന്നില്ല. 

 

സ്വന്തമായി വീടില്ലാത്ത ഈ കുടുംബം 10 വർഷമായി വാടക വീട്ടിലാണ്. ഇപ്പോൾ താമസിക്കുന്ന പുതുപ്പരിയാരത്തെ  വീടിന് വാടക കൊടുത്തിട്ട് പത്തുമാസമായി. ഉടമയുടെ കനിവിലാണ് പത്തിലും പ്ലസ് വണ്ണിലും പഠിക്കുന്ന കുട്ടികളുമായി ഇവിടെ കഴിയുന്നത്. ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ ഒറ്റയ്ക്കാക്കി ശ്രീജയ്ക്ക് തയ്യൽ ജോലിക്കും പോകാനാകുന്നില്ല. ആറുലക്ഷം രൂപയോളം ചെലവാകുന്ന ശസ്ത്രക്രിയ നടത്താനായാൽ ഒരുപക്ഷേ ഈ കുടുംബത്തിന് നഷ്ടമായ അവരുടെ പഴയ സന്തോഷം തിരികെ ലഭിക്കും. പക്ഷേ, ശസ്ത്രക്രിയയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

 

പി.ആർ. രാജേഷിന്റെ പേരിൽ എസ്ബിഐ വെങ്ങല്ലൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67386915342. ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎൻ 0071085. ഫോൺ: 9847863616.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com