ADVERTISEMENT

പത്തനംതിട്ട∙ മസ്തിഷ്ക സംബന്ധമായ  രോഗത്തെ തുടർന്ന് 4 വർഷമായി ചികിത്സയിൽ  കഴിയുന്ന ചുരുളിക്കോട്  വാളുവെട്ടുംപാറ മുരുപ്പേൽ  വി.ടി.തോമസ്(50)ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ  നട്ടം തിരിയുന്നു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. ടാക്സി ഡ്രൈവറായിരുന്നു തോമസ്. പാവപ്പെട്ട കുടുംബമാണ്. 

 

ചികിത്സയ്ക്കായി വൻതുക വേണ്ടിവന്നതോടെ  കടക്കെണിയിലായി.  നാട്ടുകാരുടെ  സഹായത്തോടെയാണ്  ഇപ്പോൾ ചികിത്സ തുടരുന്നത്. ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ നഗരസഭ വാർഡ് കൗൺസിലർ ശോഭ കെ.മാത്യുവിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

 

ഇതിനായി  കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ വി.ടി.തോമസിന്റെ പേരിൽ 2318101058817 നമ്പരായി എസ്ബി  അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്‌സി കോഡ്:  CNRB0002318. കൗൺസിലർ  ശോഭ കെ.മാത്യുവിന്റെ  ഫോൺ നമ്പർ-9645698904.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com