മരുന്നിന് 18 കോടി രൂപ; എസ്എംഎ രോഗം ബാധിച്ച അനന്തൻ സഹായം തേടുന്നു

kottayam-ananthan
SHARE

ഏറ്റുമാനൂർ ∙ എട്ടു വയസ്സുകാരനായ അനന്തനു ശാസ്ത്രജ്ഞനാകണമെന്നാണ് ആഗ്രഹം. എന്നാൽ, പുറംലോകം ഒന്നു കാണണമെങ്കിൽ അനന്തനെ അമ്മ നെഞ്ചോടു ചേർത്ത് പിടിക്കണം. സ്പൈനൽ മസ്കുലർ അട്രോഫി ( എസ്എംഎ) രോഗം ബാധിച്ചു ദുരിതത്തിൽ കഴിയുകയാണു അനന്തൻ. സ്വന്തമായി കിടപ്പാടം പോലും ഇല്ലാതെ കൊച്ചി പിആൻടി കോളനിയിൽ കഴിയുന്ന ഏറ്റുമാനൂർ ചെമ്മുണ്ടവള്ളിയിൽ അനിൽകുമാറും ഭാര്യ ലതികയും മകന്റെ ചികിത്സയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു. ഒന്നര വയസ്സായിട്ടും കുഞ്ഞ് എഴുന്നേറ്റ് ഇരിക്കാത്തതു എന്താണ് എന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണു അനന്തനു എസ്എംഎ രോഗമാണെന്നു സ്ഥിരീകരിച്ചത്. ഇപ്പോൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണു  ചികിത്സ നടക്കുന്നത്. കുത്തിവയ്പിനുള്ള മരുന്നിന് 18 കോടി രൂപയാണു ചെലവ്. 

ഇവരുടെ ദുരിതം അറിഞ്ഞ കൊച്ചി കോർപറേഷൻ അനന്തന്റെ ചികിത്സയ്ക്കുള്ള മരുന്നിനായി അമ്മ ലതികയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ ദിവസേനയുള്ള ഫിസിയോതെറപ്പിക്കു മാത്രം ഒരു മാസം 15,000 രൂപ ചെലവ് വരുന്നുണ്ട്. ഫിസിയോതെറപ്പിക്കു വേണ്ടിയുള്ള ധന സഹായത്തിനു അനിൽകുമാറിന്റെ അമ്മയായ ഷൈലജ ദേവിയുടെ പേരിൽ ഏറ്റുമാനൂർ എസ്ബിഐയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 35702938428. ഐഎഫ്എസ്‌സി കോഡ്: SBIN0010113. ഫോൺ: 9946139788

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA