അപൂർവ രോഗത്തിന്റെ പിടിയിലായ കുരുന്നുകൾ സഹായം തേടുന്നു

kids
അപൂർവ രോഗത്തിനു ചികിത്സ തേടുന്ന സാൻട്രിനും സാന്റിനോയും
SHARE

പാലാ ∙ അപൂർവ രോഗത്തിന്റെ പിടിയിലായ കുരുന്നുകൾ സഹായം തേടുന്നു. കൊഴുവനാൽ വയലിൽ മനു-സ്മിത ദമ്പതികളുടെ 3 മക്കളിൽ 2 പേര്‍ക്കാണ് അപൂർവ രോഗം പിടിപെട്ടിരിക്കുന്നത്. ഇവരുടെ മക്കളായസാൻട്രിൻ ജോസഫിനെയും (07) സാന്റിനോ ജോസഫിനെയും (02)  ആണ് സിഎഎച്ച് എന്ന രോഗം ബാധിച്ചിരിക്കുന്നത്. ഈ രോഗത്തിനൊപ്പം ഓട്ടിസവും സാൻട്രിൻ ജോസഫിനെ അലട്ടുന്നുണ്ട്. നഴ്സുമാരാണ് മനുവും സ്മിതയും.

കുട്ടികളെ പരിചരിക്കേണ്ടതിനാൽ വര്‍ഷങ്ങളായി ഇവര്‍ ജോലിക്കു പോകുന്നില്ല. മാസം തോറും മരുന്നിനും കുട്ടികളുടെ ചികിത്സയ്ക്കുമായി പതിനായിരക്കണക്കിനു രൂപ കണ്ടെത്തണം. ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ഈടു നൽകി വായ്പ എടുത്തിരിക്കുകയാണ്. കുടിശിക വർധിച്ചതോടെ ബാങ്ക് നോട്ടിസ് നൽകിക്കഴിഞ്ഞു. മറ്റു സ്ഥലങ്ങളും കുട്ടികളുടെ ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നുവെന്ന് മനു പറഞ്ഞു. സുഹൃത്തുക്കളുടെ മറ്റും സഹായത്തോടെയാണ് കുട്ടികളുടെ ചികിത്സ മുന്നോട്ടു പോകുന്നത്. മൂത്ത കുട്ടി സാന്റിനയുടെ പഠനവും ഇതിനിടെ നടത്തണം.

Congenital Adrenal Hyperplasia അഥവാ സിഎഎച്ച് രോഗാവസ്ഥയുള്ളവരുടെ ജീവിതം ദുരിതപൂർണമാണെന്ന് മരിയൻ മെഡിക്കൽ സെന്ററിലെ ശിശുരോഗ ചികിത്സ വിദഗ്ദനായ ഡോ.അലക്സ് മാണി പറഞ്ഞു. അഡ്രിനൽ ഗ്രന്ഥിയെ ബാധിക്കുന്നതിനാൽ ഹോർമോൺ ഉല്‍പാദിപ്പിക്കാത്ത അവസ്ഥയാണ് ഇത്. ഇതിനാൽ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതത്തിൽ എപ്പോഴും മാറ്റമുണ്ടായിക്കൊണ്ടിരിക്കും. ഉറക്കമില്ലായ്മ, മലബന്ധം, ശരീരത്തിലെ ഉപ്പിന്റെ അംശം ഇല്ലാതാകല്‍ തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായുള്ളവയാണ്. ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ രോഗമാണിത്.  കുട്ടികളുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് മനുവും കുടുംബവും.

മനു ജോസഫ്

യൂക്കോ ബാങ്ക്, പാലാ ബ്രാഞ്ച്

അക്കൗണ്ട് നമ്പർ 23890110033449

ഐഎഫ്എസ്‌സി കോഡ് UCBA0002389

ഗൂഗിൾ പേ-നമ്പർ: 7510965796

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS