വിടാതെ പിന്തുടരുന്ന രോഗങ്ങൾ, കടബാധ്യത; ഓമനയ്ക്ക് സുമനസ്സുകളുടെ സഹായം വേണം

omana
SHARE

തൊടുപുഴ ∙ വിടാതെ പിന്തുടരുന്ന രോഗങ്ങളിൽ നിന്നു ഓമനയ്ക്ക് മോചനം വേണം. അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ...തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം മധുരകുന്നേൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഓമന (40) നാളുകളായി  ഹൃദ്രോഗം, ആസ്മ, സെർവിക്കൽ റിബ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലാണ്. സ്ട്രോക്ക്  ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിലാണ് ചികിത്സ. ശസ്ത്രക്രിയ മാത്രമാണ് പരിഹാരം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഓമനയുടെ കുടുംബം.

3 സെന്റ് സ്ഥലവും പണി പൂർത്തിയാകാത്ത ഒരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഭർത്താവിന് കൂലിപ്പണിയാണ്. എൻജിനീയറിങ് പഠിക്കുന്ന ഒരു മകളുണ്ട്. വർഷങ്ങളായി പലവിധ  രോഗങ്ങളാൽ തുടരുന്ന ചികിത്സകൊണ്ട് താനും കുടുംബവും വലിയ കടബാധ്യതയിലാണെന്നു ഓമന പറയുന്നു. കൂടെ പഠിച്ച സുഹൃത്തുക്കളുടെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടത്തിവരുന്നത്.

ഉണ്ണിക്കൃഷ്ണൻ കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഓമനയുടെ ചികിത്സയും മകളുടെ പഠനവും വീട്ടു ചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വീടിന്റെ ആധാരവും ബാങ്കിൽ പണയത്തിലാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. ഓമനയുടെ മകൾ രാജലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെ പേരിൽ എസ്ബിഐ തൊടുപുഴ മെയിൻ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ തൊടുപുഴ മെയിൻ ശാഖ
∙ അക്കൗണ്ട് നമ്പർ : 37196305889
∙ IFSC Code: SBIN0008674

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA