അപൂർവ രോഗം ബാധിച്ച് ബാലൻ; ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങൾ

wayanad-jeevan
ചികിത്സാ സഹായം തേടുന്ന ജീവൻ ജിയോ ജോസഫ്.
SHARE

മുള്ളൻകൊല്ലി ∙ ജന്മനാ ശ്വാസനാളവും അന്നനാളവും കൂടി ചേര്‍ന്ന മൂന്നര വയസുകാരന്‍ സീതാ മൗണ്ടിലെ ജീവന്‍ ജിയോ ജോസഫിന്റെ തുടര്‍ ചികിത്സയ്ക്ക് ജനകീയ കൂട്ടായ്മയൊരുങ്ങി. കൂലിപ്പണിക്കാരായ പുന്നാടിയില്‍ ജോസഫ്- അഞ്ജു ദമ്പതിമാരുടെ ഏകമകനാണ് ട്രക്കിയോ എസ്ഫഗിയല്‍ ഫിസ്റ്റുല എന്ന രോഗം ബാധിച്ച് ദുരിതജീവിതം നയിക്കുന്നത്. ജനിച്ചപ്പോള്‍ മുതലുള്ള ചികിത്സയ്ക്ക് ഇതിനകം വന്‍തുക ചെലവായി.

നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ കണക്കിലെടുത്താണ് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ ചെയര്‍മാനും കെ.വി.ജോബി കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റിയുണ്ടാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തേണ്ട ശസ്ത്രക്രിയയ്ക്കു 10 ലക്ഷം രൂപയോളം വേണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ ധനസമാഹരണം ആരംഭിച്ചു. കനറാ ബാങ്ക് പെരിക്കല്ലൂര്‍ ശാഖയില്‍ ഇതിനായി അക്കൗണ്ടും ആരംഭിച്ചു. ഫോണ്‍: 9946407446

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കനറാ ബാങ്ക്, പെരിക്കല്ലൂര്‍ ശാഖ
∙ അക്കൗണ്ട് നമ്പര്‍ 1100319553417
∙ IFSC Code: CNRB0001701

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA