ഏട്ടു വർഷമായി വൃക്കരോഗം പിടിപെട്ട യുവാവ് സഹായം തേടുന്നു

charity-telson-pc
SHARE

കോട്ടയം∙  കുമാരനല്ലൂർ കളരിക്കൽ പരുത്തിക്കാട്ടു വീട്ടിൽ ടെൽസൻ പി. സി. (49 വയസ്) എന്ന യുവാവിന് കഴിഞ്ഞ ഏട്ടു വർഷമായി വൃക്കരോഗം പിടിപെട്ടു കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലാണ്. ഇപ്പോൾ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ടെൽസന്റെ ഭാര്യ വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും ത‍ുടർചികിത്സക്കുമായി നല്ലൊരു തുക വേണ്ടി വരും. ഓട്ടോറിക്ഷ തൊഴിലാളിയായ ടെൽസന് ഈ തുക കണ്ടെത്താൻ സുമനസുകളുടെ സഹായം കൊണ്ട് മാത്രമേ കഴിയൂ.

പഠിക്കുന്ന രണ്ടു കുട്ടികളുമൊത്ത് വാടകവീട്ടിൽ താമസിക്കുന്ന ടെൽസന്റെ ജീവൻ രക്ഷിക്കാനായി അമ്പത്തൊന്നാം വാർഡിലെ എല്ലാ രാക്ഷ്ട്രീയ കക്ഷികൾ, റസിഡൻസ് അസോസിയേഷനുകൾ, മത–സാമുദായിക സംഘടനകളിലെ പ്രമുഖർ തുടങ്ങിയവരുടെ ഒരു സംയുക്ത യോഗം 21/11/2021 ഞായറാഴ്ച ദേവീക്ഷേത്രം തെക്കേ നടയിലുള്ള കുന്നത്ത് ബിൽഡിങ്സിൽ ചേർന്ന് ടെൽസൻ ജീവൻ രക്ഷാനിധി രൂപികരിച്ചു. കരിനിഴൽ പടർത്തിയ ജീവിതത്തിൽ നിന്നും ഒരു കുടുംബത്തെ നമ്മോടൊപ്പം ചേർത്ത് നിർത്തി ആശ്വാസം പകരാൻ നമുക്ക് കഴിയണം. ഈ ദൗത്യത്തിൽ പങ്കാളിയാകാൻ ഞങ്ങളുമായി നേരിട്ടും‌ താഴെകാണിച്ചിരിക്കുന്ന ടെൽസൻ ജീവൻ രക്ഷാനിധി എന്ന അക്കൗണ്ടിലൂടെയും സഹായം നൽകാൻ അഭ്യർത്ഥിക്കുന്നു. 

Bank Account Telson p.c

Telson. p.c, jeevan reksha Nidhi

Kerala Gramin Bank, Kumaraneloor Branch

A/c No 40659101074048

IFSC Code - KLGB0040659

MICR Code- 686480005

Kumaraneloor Po KTYM -686016

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS