മാറ്റിവച്ച വൃക്കയും തകരാറിൽ; സഹായം തേടി യുവാവ്

charity-sinomon-thomas
SHARE

മുണ്ടക്കയം∙ മാറ്റിവച്ച വൃക്ക ഉൾപ്പെടെ ഇരു വൃക്കകളും തകരാറിലായി ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവ്. പെരുവന്താനം പഞ്ചായത്തിലെ തെക്കേമല കളമുണ്ടയിൽ സിനോ മോൻ തോമസ് (39) ആണ് ചികിത്സയിൽ കഴിയുന്നത്. 2007ൽ ഇരുവൃക്കകളും തകരാറിലായതോടെ പിതാവിന്റെ വൃക്ക സ്വീകരിച്ചു. എന്നാൽ 2017ൽ മാറ്റിവച്ച വൃക്ക വീണ്ടും തകരാറിലായതോടെ കുടുംബം പ്രതിസന്ധിയിലായി.

പിതാവിന്റെ മരണശേഷം, മാനസിക വെല്ലുവിളി നേരിടുന്ന രണ്ടു സഹോദരങ്ങളെയും മാതാവിനെയും സിനോയാണ് സംരക്ഷിച്ചിരുന്നത്. 4 വർഷമായി ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക വീണ്ടും മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വൃക്ക നൽകാൻ ഒരാൾ തയാറായി എത്തിയിട്ടുമുണ്ട്. എന്നാൽ ചികിത്സയ്ക്കായി 35 ലക്ഷം രൂപ ചെലവ് വരും. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

പെരുവന്താനം പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട്, എബിൻ കുഴിവേലിമറ്റം, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴുകോട്ടയിൽ, സിപിഎം ലോക്കൽ സെക്രട്ടറി സജി കല്ലമാരുക്കുന്നേൽ, മാധ്യമ പ്രവർത്തകൻ വിപിൻ അറയ്ക്കൽ എന്നിവർ അംഗങ്ങളായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ പഞ്ചായത്തംഗം എബിൻ വർക്കി, സിനോ മോൻ എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ സൗത്ത് ഇന്ത്യൻ ബാങ്ക്, മുണ്ടക്കയം

∙ A/C No. 0640053000006131

∙ IFSC Code: SIBL0000640

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA