ADVERTISEMENT

നാരങ്ങാനം ∙ 5 വർഷം മുൻപുവരെ സിംഗപ്പൂരിൽ ജോലി ചെയ്തു കുടുംബം പോറ്റുകയായിരുന്നു കണമുക്ക് പുളിക്കത്തറിയിൽ സിന്ധു (50). അവിടെവച്ചാണ് തളർവാതം ബാധിക്കുന്നത്. അതോടെ കിടപ്പിലായി. ഒരു മാസത്തോളം ചലനവും സംസാരവുമില്ലാതെ ഐസിയുവിൽ. ഒരു കോടി രൂപയോളം ചികിത്സയ്ക്കു ചെലവായി. അതു പൂർണമായും നൽകിയതു സിംഗപ്പൂരിൽ സിന്ധു ജോലി ചെയ്ത വീട്ടിലെ ആളുകളാണ്.

ഇത്രയും നാളത്തെ ചികിത്സയുടെ ഫലമായി ഇപ്പോൾ പരസഹായത്തോടെ വീൽചെയറിൽ ഇരിക്കാൻ സിന്ധുവിനു കഴിയും. ശരീരത്തിന്റെ വലതുവശം തളർന്ന നിലയിൽ തുടരുന്നതിനാൽ സ്വന്തം കാര്യങ്ങൾപോലും ചെയ്യാൻ കഴിയില്ല. മരുന്നു മുടങ്ങിയാൽ നാക്ക് കുഴയും, അപസ്മാരവും വരും. 7500 രൂപയാണു മരുന്നിനു മാത്രം ഓരോ മാസവും ചെലവ്.

ഭക്ഷണത്തിനും മരുന്നിനുമായി നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണിപ്പോൾ. മഴ പെയ്താൽ ചോരുന്ന വാടകവീട്ടിൽ അമ്മ ദേവകിക്കൊപ്പമായിരുന്നു സിന്ധു കഴിഞ്ഞിരുന്നത്. ഇപ്പോൾ സഹോദരന്റെ വീട്ടിലേക്ക് അമ്മയ്ക്കൊപ്പം മാറി. ടാപ്പിങ് തൊഴിലിന് പോകുന്ന സഹോദരൻ ജോലി ചെയ്തുവേണം സഹോദരന്റെ കുടുംബത്തെയും സിന്ധുവിനെയും അമ്മയെയും ഉൾപ്പെടെ 7 േപരെ നോക്കാൻ.

ബിപിഎൽ റേഷൻ കാർഡ് വഴി കിട്ടുന്ന അരി മാത്രമാണ് ആശ്രയം. ഭർത്താവ് ഉപേക്ഷിച്ചുപോയ സിന്ധുവിന് 3 പെൺമക്കളാണുള്ളത്. അവരുടെ വിവാഹാവശ്യത്തിനായി വീടും 40 സെന്റ് സ്ഥലവും പണയം വച്ചിരുന്നു. സിന്ധു കിടപ്പിലായതിനെത്തുടർന്ന് തിരിച്ചടവ് മുടങ്ങി ജപ്തി ചെയ്തു. ലൈഫ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുണ്ട്. പണമില്ലാത്തതിനാൽ സിന്ധുവിന്റെ മരുന്നുകൾ മുടങ്ങിത്തുടങ്ങി. ഇനിയെന്ത് ചെയ്യുമെന്നറിയാതെ വിതുമ്പുകയാണ് സിന്ധുവും അമ്മയും.

Bank Account Details: PN SINDHU, Account No.- 67024596462, IFSC - SBIN0070069, Branch- എസ്ബിഐ നാരങ്ങാനം ശാഖ (പത്തനംതിട്ട).  Google pay and Contact No.- 9539743709.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com