ADVERTISEMENT

കലവൂർ ∙ വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ യുവാവ് ചികിത്സ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വെളിയിൽ ഇഗ്നേഷ്യസാ(32)ണ് ഒരു വർഷത്തോളമായി കിടപ്പിലുള്ളത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ഇഗ്നേഷ്യസ് കോട്ടയത്തു നിന്നു വീട്ടിലേക്ക് ബുള്ളറ്റിൽ വരുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ നടത്തിയെങ്കിലും അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. കുളിപ്പിക്കുവാനും മറ്റും വീൽചെയറിൽ ഇരുത്തിയാണ് വീടിനുള്ളിൽ കൊണ്ടുപോകുന്നത്. പുറത്തേക്ക് കൊണ്ടുപോകാറില്ല. ഇടവിട്ട ദിവസങ്ങളിൽ ഫിസിയോതെറാപ്പിസ്റ്റ് എത്തി ചികിത്സ നടത്തുന്നുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകയായ ഗ്ലാഡിസാണ് ഭാര്യ. മകൻ ഏഥന് 3 വയസാണ്. മൂന്ന് സെന്റിൽ കോളനിയിൽ താമസിക്കുന്ന കുടുംബം ചികിത്സ ചിലവിനും നിത്യചിലവിനും മാർഗമില്ലാതെ വിഷമിക്കുകയാണ്. ഇതുവരെ 15 ലക്ഷത്തോളം രൂപ ചിലവായി. നാട്ടുകാരും സുഹൃത്തുക്കളും നൽകിയ സഹായങ്ങളും വായ്പയെടുത്തുമാണ് ഇതുവരെ എത്തിച്ചത്. ഇഗ്നേഷ്യസിനൊപ്പം ഒരാൾ എപ്പോഴും കൂടെ വേണമെന്നതിനാൽ ഗ്ലാഡിസിന് ജോലിക്ക് പോകുവാന‍ും സാധിക്കുന്നില്ല. ചികിത്സ സഹായങ്ങൾ ഇഗ്നേഷ്യസിന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം.‌

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ, അർത്തുങ്കൽ
∙ അക്കൗണ്ട് നമ്പർ–34237784629
∙ IFSC- SBIN0008593
∙ ഫോൺ: 8606241389

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com