ADVERTISEMENT

വാഴക്കുളം ∙ മുന്നോട്ടുള്ള ജീവിക്കുവാനായി സുമനസുകളുടെ സഹായം തേടി ഒരു കുടുംബം. എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്തിൽ  6–ാം വാർഡിൽ തൈപ്പറമ്പിൽ സന്തോഷും(53) കുടുംബവുമാണ് ഇനി എങ്ങനെ ജീവിക്കുമെന്നറിയാത്ത അവസ്ഥയിലെത്തി നിൽക്കുന്നത്. കൂലി വേല ചെയ്തു ജീവിച്ചിരുന്ന സന്തോഷിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറച്ച് നാളുകൾക്ക് മുൻപ് വൃക്കയോട് ചേർന്ന് മുഴ വളരുന്ന രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയതിനാൽ കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന വരുമാനവും നില്ച്ചു.

സംസാരിക്കാൻ വൈകല്യമുള്ള ഇയാളുടെ വീട്ടിൽ അച്ചനും അമ്മയും ഭാര്യയും മകളുമാണുള്ളത്. അടിയന്തിരമായി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ചിലവ് എങ്ങനെ വഹിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവർ. പാൻക്രിയാസിന് കാൻസർ ബാധിച്ച് സന്തോഷിന്റെ അച്ചൻ കുട്ടപ്പനും (80) സ്ട്രോക്ക് വന്ന് അമ്മ കാമാക്ഷിയും (78) കിടപ്പിലാണ്. ഇവരെ പരിചരിച്ചുകൊണ്ടിരുന്നത് സന്തോഷിന്റെ ഭാര്യ പുഷ്പയായിരുന്നു, കുറച്ച് നാളുകൾക്ക് മുൻപ് വൃക്കരോഗം ബാധിച്ച പുഷ്പ (51) ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തുടർന്ന് ഇപ്പോൾ ഇവരെയെല്ലാം പരിചരിക്കുന്നത് സന്തോഷിന്റെ മകൾ അപർണയാണ്. വാഴക്കുളം സെന്റ് ജോർജ് സ്കൂളിൽ ബി.കോം വിദ്യാർഥിയായ അപർണയ്ക്ക് കോളജിൽ പോയി പഠിക്കാൻ പോലുമാകുന്നില്ല, മാത്രമല്ല വീട്ടിൽ സൗകര്യം തീരെയില്ലാത്തതിനാൽ നാല് കിടപ്പുരോഗികൾക്ക് കിടക്കാനുള്ള സൗകര്യം വീട്ടിലില്ല. വഴരെ പഴയതും ജീർണ്ണാവസ്ഥയിള്ളതുമായ വീടാണ് ഇവരുടെത്.  തുടർന്ന് അപർണയും പാലക്കുഴ പഞ്ചായത്തംഗം സാലി പീതാംബരനും ചേർന്ന് എസ്ബിഐ കൂത്താട്ടുകുളം ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ: 41133266465
ഐഎഫ്എസ്‌സി കോഡ്: SBIN0070148

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com