ഓട്ടിസം ബാധിച്ച രണ്ടു മക്കൾ, അതിലൊരാൾക്ക് കാൻസറും; മീനാക്ഷിക്കു സഹായം കൂടിയേ തീരൂ

മീനാക്ഷിയും കുട്ടികളും.
SHARE

വടകര ∙ ഓട്ടിസം ബാധിച്ച രണ്ടു മക്കൾ. അതിലൊരാൾക്ക് കാൻസറും. വിധവയായ മീനാക്ഷി രോഗിയായതോടെ കുട്ടികളെ നോക്കാൻ പറ്റാത്ത അവസ്ഥ. ജീവിതം വഴിമുട്ടിയ ഇവരുടെ ജീവിതം കാഴ്ചക്കാരുടെ നെഞ്ചു തകർക്കും. കുന്നുമ്മക്കര പുന്നോർ വീട്ടിൽ താഴക്കുനി പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷിയാണ് 2 കുട്ടികൾക്കും ബാധിച്ച രോഗം മൂലം ബുദ്ധിമുട്ടിലായത്. 4 വർഷം മുൻപാണ് കുട്ടികളുടെ പിതാവ് കൃഷ്ണൻ മരിച്ചത്. 2 കുട്ടികളെയും സദാ സമയം ഒപ്പം നിന്നു പരിചരിക്കേണ്ടതു കൊണ്ട് മീനാക്ഷിയ്ക്ക് ജോലിക്കു പോകാൻ കഴിയുന്നില്ല.

ഇരുവരെയും ബഡ്സ് സ്കൂളിൽ വിടുന്നുണ്ട്. ഒപ്പം മീനാക്ഷിയും പോകും. ഇതിനിടയിലാണ് മൂത്ത മകൻ കനകേഷിന് കാൻസർ ബാധിച്ചത്. ചികിത്സാ ചെലവു താങ്ങാൻ പറ്റാത്ത കുടുംബത്തിന് നാട്ടുകാരാണ് കൊച്ചുകൂര പണിതു കൊടുത്തത്. മുന്നോട്ടുള്ള ജീവിതവും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു. മീനാക്ഷിയുടെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി. ചള്ളയിൽ രവീന്ദ്രൻ ചെയർമാനും പി.എം.വിനോദൻ കൺവീനറുമാണ്. സംഭാവനകൾ ഓർക്കാട്ടേരി കനറാ ബാങ്കിൽ 110056501294 എന്ന അക്കൗണ്ട് നമ്പറിൽ (IFSC: CNR0001137) അയക്കാൻ കമ്മിറ്റി അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS