ADVERTISEMENT

മരട് ∙രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുകാരന്റെ മജ്ജ മാറ്റിവയ്ക്കാൻ നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. മരട് മണ്ണാമുറി ജയിംസ് വർഗീസിന്റെയും നിമ്മിയുടെയും മകൻ ആദിലാണ്(12) ചികിത്സയ്ക്കു വിധേയനാകുന്നത്. അഞ്ചാം വയസ്സിൽ രക്തത്തിൽ അർബുദം കണ്ടെത്തിയതു മുതൽ ചികിത്സയിലാണ്.  പൂണിത്തുറ സെന്റ് ജോർജ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിലിന് രോഗം കാരണം ക്ലാസിൽ പോകാൻ പറ്റുന്നില്ല.  

കോഴിക്കോട് എംവിആർ ആശുപത്രിയിലാണു ചികിത്സ. വിലകൂടിയ വിദേശ മരുന്നുകൾ കൊണ്ടാണിപ്പോൾ ജീവൻ നിലനിർത്തുന്നത്. 20 ദിവസത്തെ ചികിത്സയ്ക്കു ശേഷം മജ്ജ മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപയാകും എന്നാണു കണക്കാക്കുന്നത്. കുടുംബത്തിന് സങ്കൽപിക്കാൻ പോലും കഴിയാത്ത വലിയ തുകയാണിത്.  സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവും തുണിക്കടയിൽ സെയിൽസ് ജോലി ചെയ്യുന്ന അമ്മയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇത്രയും നാൾചികിത്സിച്ചത്. 

ആൽഡനാണ്(രണ്ടര) അനുജൻ. കുടുംബത്തെ സഹായിക്കാൻ മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ രക്ഷാധികാരിയായും ഡിവിഷൻ കൗൺസിലും സ്ഥിരം സമിതി അധ്യക്ഷനുമായ പി.ഡി. രാജേഷ് ജനറൽ കൺവീനറായും ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.  ഫെഡറൽ ബാങ്ക് പൂണിത്തുറ ബ്രാഞ്ചിൽ ആദിലിന്റെ പിതാവ് ജയിംസ് വർഗീസിന്റെയും പി.ഡി.രാജേഷിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No :12190100187090. IFSC Code:FDRL0001219. ഫോൺ, ഗൂഗിൾ പേ: 88485 23918.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com