വേദനകൊണ്ടു പുളയാത്ത ഒരു ദിവസം പോലും കുഞ്ഞ് അദീപ്തയുടെ ജീവിതത്തിലില്ല

charity
SHARE

കോട്ടയം∙ ജനിച്ചിട്ട് 11 മാസമായെങ്കിലും വേദനകൊണ്ടു പുളയാത്ത ഒരു ദിവസം പോലും കുഞ്ഞ് അദീപ്തയുടെ ജീവിതത്തിലില്ല. ജന്മനായുള്ള കരൾ രോഗമാണ് ആദീപ്തയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. കരളിൽ നിന്നു പിത്തരസത്തെ പുറത്തേക്കു വഹിക്കുന്ന നാളികൾ ഇല്ല. കരൾ വീങ്ങി വാരിയെല്ലുകളെ മുട്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി വയർ ക്രമാതീതമായ വളർന്നു.

ഈ വളർച്ച കാരണം ഇരിക്കാനോ തിരിയാനോ അദീപ്തയ്ക്കു കഴിയില്ല. മാതാപിതാക്കളായ തലയോലപ്പറമ്പ് വടയാർ ചക്കാലക്കോളനിയിൽ ജിതിനും അലീനയ്ക്കും മകൾ വേദനകൊണ്ടു കരയുന്നത് നിസാഹായരായി നോക്കി നിൽക്കാനെ കഴിയുന്നുള്ളു. എങ്കിലും ഒന്നു മാത്രം അവർ മനസ്സിൽ കുറിച്ചു; തങ്ങളുടെ പൊന്നോമനയെ മരണത്തിനു വിട്ടു കൊടുക്കില്ല. അവരുടെ ആ തീരുമാനത്തിനു മുന്നിൽ മറ്റൊന്നും വലുതല്ലായിരുന്നു. കോട്ടയത്തും തിരുവനന്തപുരത്തും എറണാകുളത്തുമായി ആശുപത്രികൾ കയറിയിറങ്ങി.

സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും കുട്ടികളുടെ കരൾ മാറ്റിവയ്ക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്നായിരുന്നു മറുപടി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന കുടുംബത്തിനു താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. കോളനിയിലെ വീടിരിക്കുന്ന ആകെയുള്ള 3 സെന്റ് സ്ഥലവും ലൈഫ് പദ്ധതിയിലൂടെ കിട്ടിയ വീടുമാണ് ഇവർക്ക് ആകെയുള്ളത്. ജിതിൻ സ്വകാര്യ ബസുകളിൽ മാറിമാറി കണ്ടക്ടറായി ജോലിചെയ്യുന്നു. സ്ഥിരം ജോലി അല്ല. മകളുടെ രോഗത്തെത്തുടർന്ന് ആശുപത്രി വാസം സ്ഥിരമായതോടെ സ്വകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജോലി അലീനയ്ക്കും നഷ്ടപ്പെട്ടു. ജിതിന്റെ അമ്മ ജെസി വീടുകളിൽ ജോലിക്കു പോകുന്നതാണ് നിലവിലെ ഏക വരുമാനം. ജെസിയുടെ ഭർത്താവ് മുരളിക്ക് സന്ധികൾ തേയുന്ന രോഗമാണ്.

മൂന്നാം മാസത്തിൽ അദീപ്തയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചിലർക്കു മാത്രം പ്രയോജനപ്പെടുന്ന ശസ്ത്രക്രിയ അദീപ്തയ്ക്കു വിജയിച്ചില്ല. ഇനി കരൾ മാറ്റി വയ്ക്കലേ മാർഗമുള്ളൂ. പിതാവ് ജിതിൻ കരൾ പകുത്ത് നൽകാൻ തയാറാണ്. പക്ഷേ കരൾമാറ്റൽ ശസ്ത്രക്രിയയ്ക്കും മറ്റു ചികിത്സകൾക്കും 13.5 ലക്ഷം രൂപ വേണം. സാമൂഹിക സുരക്ഷാ ദൗത്യത്തിൽ അപേക്ഷിച്ചപ്പോൾ 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 10 ലക്ഷത്തിനു മേൽ ഇനിയും വേണം. ജിതിനു വേണ്ടിവരുന്ന ചികിത്സാ ചെലവ് വേറെയും. കനറാ ബാങ്ക് തലയോലപ്പറമ്പ് ശാഖയിൽ അലീനയുടെ പേരിൽ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ Canara Bank, Thalayolaparambu

∙ A/C No. – 0809101059490

∙ IFSC– CNRB0002507

∙ GPay– 9188067449

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}