കരൾ രോഗം ബാധിച്ച ഗൃഹനാഥൻ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു

charity-kp-joseph
SHARE

കോട്ടയം∙ കരൾ രോഗം ബാധിച്ച ഗൃഹനാഥൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. തൊടുപുഴ കാളാംപറമ്പിൽ കെ.പി ജോസഫാണ് ജീവൻ നിലനിർത്താനായി സഹായം തേടുന്നത്. സ്വകാര്യ വാഹനത്തൽ ഡ്രൈവറായി ജോലചെയ്യുന്ന ജോസാണ് അമ്മയും ഭാര്യം രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗം. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടകവീട്ടിലാണ് താമസം. പത്തു വർഷം മുൻപ് കരൾ രോഗം ബാധിച്ച ജോസ് ശസത്രക്രിയ ചെയ്യാൻ പണമില്ലാതിരുന്നതിനാൽ ഇത്ര നാൾ മരുന്നു കഴിച്ചാണ് പിടിച്ചു നിന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം രോഗം മൂർഛിച്ചു. നിലവിൽ പുച്ചേരി ജിപ്മെർ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന ജോസിന് എത്രയും പെട്ടന്ന് കരൾ മാറ്റിവച്ചാൽ മാത്രമേ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയു. ഭാര്യ സിൻസി കരൾ പകുത്തുനൽകാൻ തയാറാണ്. എന്നാൽ, നിത്യവൃത്തിക്കു കഷ്ടപ്പെടുന്ന കുടുംബത്തിനു ശസ്ത്രക്രയയ്ക്കാവശ്യമായ 15 ലക്ഷത്തോളം രൂപ കണ്ടെത്താൻ കഴിയില്ല. ജോസിന്റെ പേരിൽ തൊടുപുഴ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

കെ.പി. ജോസ്

അകൗണ്ട് നമ്പർ– 11210100254889

IFSC-FDRL0001121

ഗൂഗിൾ പേ – 7736482305

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}