തലച്ചോറിൽ രക്തസ്രാവം, നടുവിനു തേയ്മാനം: ശസ്ത്രക്രിയയ്ക്കു വീട്ടമ്മ സഹായം തേടുന്നു

charity-santha
SHARE

കോട്ടയം∙ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കോട്ടയം കിളിരൂർ വേമ്പൻകേരിൽ സുധന്റെ ഭാര്യ ശാന്ത സുധൻ (64) ആണ് ചികിത്സയിലുള്ളത്.  മുട്ടു വേദനയെത്തുടർന്ന് ശാന്ത കോട്ടയത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയുന്നു. എന്നാൽ വേദന മാറിയില്ല. തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറിലെ രക്തസ്രാവം തിരിച്ചറിഞ്ഞത്.

തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇതിനൊപ്പം നടുവിനു തേയ്മാനവും കണ്ടെത്തി. ഇതിനും ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ പറയുന്നു. വിവിധ ആശുപത്രികളിലായി ചികിത്സിച്ച ഇനത്തിൽ 2.5 ലക്ഷത്തോളം രൂപ ചെലവായിരുന്നു. രോഗം തിരിച്ചറിഞ്ഞ ശേഷം ശസ്ത്രക്രിയയ്ക്കും അനുബന്ധ മരുന്നുകൾക്കുമായി രണ്ടു ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. ഓർമ്മക്കുറവ് ഉൾപ്പെടെ അലട്ടുന്നതിനാൽ അനുബന്ധ ചികിത്സ തുടരേണ്ട അവസ്ഥയിലാണ്. 

ഭർത്താവ് സുധന് 2015 ൽ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി വലിയ തുക മാസംതോറൂം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. ഇതിനിടയിലാണ് ഭാര്യ രോഗബാധിതയാവുന്നത്. ഇതോടെ ആരോഗ്യം അനുവദിക്കുന്ന ചെറിയ ജോലികൾക്കുപോലും പോകാൻ സുധന് കഴിയാതായി. രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ച വകയിലെ ബാധ്യത തീർത്തു വരുന്നതിനിടെയാണ് ഇരുവരെയും രോഗം വേട്ടയാടിയത്. തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം കണ്ടെത്താൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Address

വേമ്പൻകേരിൽ 

കിളിരൂർ 

കോട്ടയം

Account Holder

Sujitha sudhan

Account Number-  33017943487

State Bank of india, Kottayam Branch

IFSC- SBIN0001891

Google-Pay-Number - 9562755460

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}