ADVERTISEMENT

കോട്ടയം ∙ ഇരു വൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലം ചവറ പുളിമൂട്ടിൽ സീന ജയിംസ്(42) കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലാണ്. മരുന്നിനും ഇൻജക്‌ഷനും മാത്രം ആഴ്ചയിൽ 6000 രൂപ വേണം. ഭർത്താവായ ജയിംസിന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ, മാസങ്ങളായി സീനയുടെ ചികിത്സ കാരണം ജയിംസിന് ജോലിക്കു പോകാൻ കഴിയുന്നില്ല. 

പ്ലസ്ടു വിദ്യാർഥിയായ വിക്ടറും, എൻജിനീയറിങ്ങ് വിദ്യാർഥിയായ ഫ്രഡിയും മക്കളാണ്.  സ്വന്തമായി വീട് ഇല്ലാത്ത ഇവർ വാടക വീട്ടിലാണ് കഴിയുന്നത്. ചികിത്സയുടെ ചിലവും വീട്ട് വാടകയും മക്കളുടെ വിദ്യാഭ്യാസ ചെലവും താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. 90 ശതമാനത്തോളം ഇരു വൃക്കകളും തകരാറിലായ സീനയ്ക്ക് വൃക്ക നൽകുന്നത് ഭർത്താവായ ജയിംസ് തന്നെയാണ്. ചികിത്സയ്ക്കും മറ്റുമായി ഏകദേശം 20 ലക്ഷം രൂപയോളം ആവശ്യമാണ്. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ ജീവിതം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ഫോൺ : 9947043192
ബാങ്ക് അക്കൗണ്ട് : 67131321586
ഐഎഫ്എസ്‌സി കോഡ് : SBIN0070055
ഫോൺപേ : 9947043192
യുപിഐ ഐഡി : 9947043192@ybl


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com