ജീവൻ നിലനിർത്താൻ സഹായത്തിനായി കരുണാകരൻ

karunakaran-seek-help
കരുണാകരൻ
SHARE

കോട്ടയം∙വായിൽ കാൻസർ ബാധിച്ചു ചികിത്സയിലായ വ്യക്തി സഹായം തേടുന്നു. കോട്ടയം കുഴിമറ്റം പാലാമൂട്ടിൽ താഴെ വീട്ടിൽ കരുണാകരനാണ് (70) ജീവൻ നിലനിർത്താൻ സഹായത്തിനായി കാത്തു നിൽക്കുന്നത്. ആഹാരം കഴിക്കാൻ പോലും വയ്യാത്തതിനാൽ വയറ്റിലൂടെ ട്യൂബ് ഇട്ടിരിക്കുകയാണ്. 

സ്വകാര്യ മില്ലിൽ തൊഴിലാളിയായിരുന്ന കരുണാകരന് 6 വർഷം മുൻപ് മല്ലിൽ പണിക്കിടെ ഇടതുകരം നഷ്മായി. 

മില്ലിനു ലൈസൻസ് ഇല്ലാതിരുന്നതിനാൽ നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. കയ്യിയുടെ ചികിത്സ നടത്തുന്നതിനിടയിലാണ് കാൻസർ തിരിച്ചറിഞ്ഞത്. ഭാര്യ കുഞ്ഞമ്മ (65) തൊഴിലുറപ്പിനു പോകുന്നുണ്ട്. ഇവരുടെ ഏക മകൻ സുരേഷ് 10 മാസം മുൻപ് ഹാർട്ട് അറ്റാക് വന്നു മരണപ്പെട്ടു. അതോടെ സാമ്പത്തികമായി കുടുംബം നിലതെറ്റി. പോളിയോ വന്ന് ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ട മകൾ സുധയാണ് നിലവിൽ പിതാവിനെ ശുശ്രൂഷിക്കുന്നത്. 

സുധയുടെ ഭർത്താവ് പ്രസാദ് ടാപ്പിങ് തൊഴിലാളിയാണ്. അതിൽ നിന്നു ലഭിക്കുന്ന തുകയും കുഞ്ഞമ്മയുടെ തൊഴിലുറപ്പിന്റെ തുകയുമെല്ലാം കൂട്ടിവച്ചാണ് ചെലവുകൾ നടത്തുന്നത്. കരുണാകരനെ മാസത്തിൽ 2 തവണ കോട്ടയം മെഡിക്കൽ കോളജിൽ കീമോയ്ക്കു കൊണ്ടുപോകണം.അഡ്മിറ്റ് ആകാത്തതിനാൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡിൽ നിന്നു തുക ലഭിക്കില്ല. 

ഈ കുടുംബത്തിന് വീടിരിക്കുന്ന 5 സെന്റ് സ്ഥലമാണ് ആകെയുള്ളത്. ഇത് ലോൺവച്ചാണ് ഇളയമകൾ സുമയുടെ വിവാഹം നടത്തിയത്. 5ലക്ഷം രൂപയോളം തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാതെ തകർന്നിരിക്കുകയാണ് കുടുംബം. കരുണാകരന്റെ പേരിൽ പരുത്തുംപാറ കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

Karunakaran 

Acc.no- 110030169910 

IFSC- CNRB0004216 

phone- 9847652287

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS