ADVERTISEMENT

കോട്ടയം ∙ രണ്ട് വൃക്കകളും തകരാറിലായ യുവാവ് മുൻപോട്ടുള്ള ജീവിതത്തിന് സുമനസ്സുകളുടെ സഹായം തേടുന്നു.  സൗത്ത് ചെങ്ങളം താമരവേലിൽ ബിബിൻ.ടി.തോമസും കുടുംബവുമാണ് ജീവിതം വഴിമുട്ടിയ നിലയിലെത്തി നിൽക്കുന്നത്. നാളുകളായി ശരീരത്തിന് വേദനയും പനിയും അനുഭവപ്പെടുന്നുണ്ടായിരുന്ന ബിബിൻ കാലിൽ നീര് വന്നതിനെത്തുടർന്ന്  പരിശോധിച്ചപ്പോളാണ് വൃക്കകൾ രണ്ടും തകരാറിലായെന്ന് അറിയുന്നത്.

തുടർന്ന് രണ്ടര മാസമായി ആഴ്ച്ചയിൽ 3 ഡയാലിസിസ് വീതം ചെയ്യുകയാണ്. തിരുവാതുക്കലിൽ സ്വകാര്യ വർക്ക്ഷോപ്പ് ജീവനക്കാരൻ ആയിരുന്ന ബിബിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അച്ഛൻ കുര്യൻ ജോസഫും (ബേബിച്ചൻ) അമ്മ മോളിയും ഭാര്യ ജെനിനും മക്കളായ ക്രിസ്റ്റീനയും ഈസാ മരിയയും അടങ്ങുന്നതാണ് ബിബിന്റെ കുടുംബം. മെഡിക്കൽ കോളജാശുപത്രിയിലെ നെഫ്രോളജി വിഭാഗം പ്രഫ.സെബാസ്റ്റ്യൻ ഏബ്രഹാമാണ് ബിബിനെ ചികിത്സിക്കുന്നത്.

വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്കുള്ള അവസാനഘട്ട പരിശോധനയിലാണ് കുടുംബം. അച്ഛൻ ബേബിച്ചൻ വൃക്കദാനം ചെയ്യും. നിലവിൽ 5000 രൂപയോളമാണ് ഒരു ഡയാലിസിസിന് ചിലവ്. 3 ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ഇതുവരെ ചിലവായിട്ടുണ്ട്. കൂലിപ്പണിക്ക് പോയ്ക്കോണ്ടിരുന്ന ബേബിച്ചനു ബിബിനെ ചികിത്സയ്ക്കായി കൊണ്ടു പോകേണ്ടതിനാൽ ജോലിക്ക് പോകാൻ സാധിക്കുന്നില്ല, അമ്മ മോളി വിട്ട് ജോലിക്കുപോയി കിട്ടുന്ന തുഛമായ വരുമാനത്തിലും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തിലുമാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതം.

അക്കൗണ്ട് നമ്പർ: 67393254880

ഐഎഫ്എസി കോഡ്: SBTR0000223

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com